തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും മയക്ക് മരുന്ന് വേട്ട. രണ്ട് യുവാക്കള്‍ അറസ്റ്റില്‍. രാജാജി നഗർ സ്വദേശി മജീന്ദ്രൻ, പെരിങ്ങമല സ്വദേശി ഷോണ്‍ അജി എന്നിവരാണ് അറസ്റ്റിലായത് (MDMA Arrest In Thiruvananthapuram). തമ്പാനൂരിലെ ടാറ്റു സ്‌റ്റുഡിയോയില്‍ നിന്നാണ് 78 ഗ്രാം എംഡിഎംഎ പിടികൂടിയത്. മൂന്ന് ലക്ഷത്തോളം രൂപ വിലവരുന്ന ലഹരി മരുന്നാണ് ഇരുവരില്‍ നിന്നും പിടികൂടിയത്.
ടാറ്റു സ്‌റ്റുഡിയോയില്‍ ലഹരി മരുന്ന് വേട്ട; തിരുവനന്തപുരത്ത് രണ്ട് യുവാക്കള്‍ അറസ്റ്റില്‍ - MDMA Seized
MDMA Seized In Thiruvananthapuram മാരക മയക്ക് മരുന്നായ എംഡിഎംഎയുമായി യുവാക്കള്‍ അറസ്റ്റില്‍. പിടികൂടിയത് 78 ഗ്രാം ലഹരി മരുന്ന്. മൂന്ന് ലക്ഷം രൂപ വിലമതിക്കുന്നതെന്ന് എക്‌സൈസ്.
MDMA Seized In Thiruvananthapuram Two Arrested
Published : Nov 3, 2023, 4:43 PM IST
ടാറ്റു സെന്‍ററിന്‍റെ മറവില്‍ ഇരുവരും മയക്ക് മരുന്ന് വില്‍പ്പന നടത്തുണ്ടെന്ന് എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു (MDMA Seized In Thiruvananthapuram). ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനിയലാണ് മയക്ക് മരുന്ന് കണ്ടെത്തിയത്. അറസ്റ്റിലായ മജീന്ദ്രന്‍ ലഹരി വില്‍പ്പന കേസുകളിലും പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണെന്ന് എക്‌സൈസ് അറിയിച്ചു.