തിരുവനന്തപുരം : കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ചതിന് 15 കാരനെ ലഹരി മാഫിയ സംഘം ക്രൂരമായി മര്‍ദിച്ചു. വർക്കലയിലാണ് സംഭവം. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ അയിരൂര്‍ സ്വദേശികളായ നാലുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ഡിസംബർ 2നാണ് കേസിനാസ്‌പദമായ സംഭവം. 15 കാരൻ വര്‍ക്കല ഇടവപ്പുറത്ത് കുളത്തിൽ കുളിക്കാൻ പോയപ്പോഴാണ് സെയ്‌ദ്, വിഷ്‌ണു, ഹുസൈന്‍, അല്‍അമീന്‍ എന്നിവര്‍ ചേര്‍ന്ന് കഞ്ചാവ് ബീഡി വലിക്കാൻ നിർബന്ധിച്ചത്.