തിരുവനന്തപുരം:നെയ്യാറ്റിന്‍കരയില്‍ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. അതിയന്നൂർ അരംഗമുകൾ മേലേപുത്തൻവീട്ടിൽ കൊച്ചുകുട്ടൻ എന്ന വിനോജാണ് എക്‌സൈസ് പിടിയിലായത്. ഇയാളുടെ ബൈക്കിൽ സൂക്ഷിച്ച രണ്ട് കിലോ, കഞ്ചാവും വീട്ടിനുള്ളിൽ നടത്തിയ പരിരോധനയിൽ എട്ട് കിലോ കഞ്ചാവും കണ്ടെത്തി.
നെയ്യാറ്റിന്‍കരയില്‍ 10 കിലോ കഞ്ചാവുമായി യുവാവ് പടിയില്‍ - cannabis seized news
അഞ്ച് ലക്ഷം രൂപ വിലവരുന്ന കഞ്ചാവുമായി അതിയന്നൂർ അരംഗമുകൾ മേലേപുത്തൻവീട്ടിൽ കൊച്ചുകുട്ടൻ എന്ന വിനോജാണ് എക്‌സൈസ് പിടിയിലായത്
വിലങ്ങ്
അഞ്ചുലക്ഷം രൂപ വിലവരുന്ന കഞ്ചാവാണ് പിടികൂടിയതെന്ന് അധികൃതര്‍ പറഞ്ഞു. പ്രതി കഞ്ചാവിന്‍റെ ചില്ലറ വില്‍പ്പനകാരനാണെന്നും ക്രിസ്തുമസ്, പുതുവത്സരം പ്രമാണിച്ചു വിശാഖപട്ടണത്തു നിന്നും എത്തിച്ച കഞ്ചാവാണ് പിടികൂടിയതെന്നും എക്‌സൈസ് പറഞ്ഞു.
ഇൻസ്‌പെക്ടർ പ്രമോദ്, എസ്‌ഒമാരായ കെ ഷാജി, ബി.വിജയകുമാർ, ബിജുരാജ്, സിഇഒമാരായ ഷാജു, ഷാൻ, ലിജിത എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.