തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ലോക്ഡൗണിലുള്ളവര് അവശ്യസാധനങ്ങൾ വാങ്ങാൻ ഇനി വീടിന് പുറത്തിറങ്ങേണ്ട. സാധനങ്ങൾ വീട്ടില്‍ എത്തിക്കാൻ നെയ്യാറ്റിൻകരയിലെ യുവാക്കൾ തയ്യാറാണ്. യുവജനക്ഷേമ ബോർഡിന്റെ കോ-ഓർഡിനേറ്റർമാരെ ഫോണിൽ ബന്ധപ്പെട്ടാൽ അവർ അവശ്യസാധനങ്ങളുടെ ലിസ്റ്റ് വളണ്ടിയർമാർക്ക് കൈമാറും. ആവശ്യമെങ്കിൽ പണം കൈയ്യിൽ നിന്ന് മുടക്കാനും ഇവർ തയ്യാറാണ്. ശേഷം അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിൽ കയറി സാധനങ്ങൾ വാങ്ങിയതിന് ശേഷം ആവശ്യക്കാരുടെ വീടുകളിൽ എത്തിക്കും.
അവശ്യസാധനങ്ങള്‍ വീടുകളിലെത്തിച്ച് ഒരുകൂട്ടം യുവാക്കള്‍ - തിരുവനന്തപുരം വാര്‍ത്ത
ലോക്ഡൗണിന്റെ ഭാഗമായി വീടുകളിൽ കഴിയുന്നവർക്ക് സഹായവുമായി യുവജനക്ഷേമ ബോർഡിന്റെ വളണ്ടിയർമാർ. മരുന്നുകളും അവശ്യസാധനങ്ങളും ഇവര്‍ വീടുകളില്‍ എത്തിച്ച് നൽകുന്നു.
അവശ്യസാധനങ്ങള്‍ വീടുകളിലെത്തിച്ച് ഒരുകൂട്ടം യുവാക്കള്‍
കടകൾ അഞ്ചു മണി വരെ മാത്രം പ്രവർത്തിക്കുന്നതിനാൽ സേവനവും അതുവരെ മാത്രം. നെയ്യാറ്റിൻകരക്ക് പുറമേ തിരുവനന്തപുരം നഗരത്തിലും ആറ്റിങ്ങലിലും നെടുമങ്ങാടും യുവജനക്ഷേമ ബോർഡിന്റെ വളണ്ടിയർമാർ മരുന്നുകളും അവശ്യവസ്തുക്കളും എത്തിക്കുന്നതിൽ സജീവമാണ്.
Last Updated : Mar 29, 2020, 5:32 PM IST