തിരുവനന്തപുരം: മലയിൻകീഴിൽ ബൈക്ക് യാത്രികനായ യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചു. പാറപൊറ്റ സ്വദേശി വിവേകിനാണ് വെട്ടേറ്റത്. പാറപൊറ്റയിലാണ് സംഭവം. ബൈക്കിലെത്തിയ വിവേകിനെ മറഞ്ഞിരുന്ന പ്രതികൾ ചാടി വീണ് വാഹനം തടയുകയും കണ്ണിൽ മുളകുപൊടി വിതറിയ ശേഷവുമാണ് വെട്ടിപരിക്കേൽപ്പിച്ചത്.
മലയിൻകീഴിൽ ബൈക്ക് യാത്രികന് വെട്ടേറ്റു - തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു
ക്വട്ടേഷന്‍ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് മലയന്‍കീഴ് പൊലീസ് അറിയിച്ചു.
മലയിൻകീഴിൽ ബൈക്ക് യാത്രികന് വെട്ടേറ്റു
പരിക്കേറ്റ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്കും കാലിനുമാണ് പരിക്ക്. ക്വട്ടേഷന്‍ സംഘമാണ് സംഭവത്തിന് പിന്നിെലന്നും ആള് മാറിയുള്ള ആക്രമണം ആണോ എന്നും സംശയിക്കുന്നതായും മലയിൻകീഴ് പൊലീസ് പറഞ്ഞു.
Also read:'യുഡിഎഫുകാർക്കെതിരെ മാത്രം കേസ്' ; സംസ്ഥാനത്ത് കാട്ടുനീതിയെന്ന് വി.ഡി സതീശൻ