കേരളം

kerala

ETV Bharat / state

കുട്ടികള്‍ കളിയാക്കി: വെയ്റ്റിങ് ഷെഡിലേക്ക് പെട്രോള്‍ ബോംബറിഞ്ഞ് യുവാവ് - വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണം

തിരുവനന്തപുരം കുറ്റിച്ചല്‍ ഹയര്‍സെക്കൻഡറി സ്കൂളിന് മുന്നിലാണ് സംഭവം

youth hurled petrol bomb at waiting shed in Kattakada, thiruvananthapuram  attack against students  crime in kattakkada thiruvanthapuram  തിരുവനന്തപുരം കാട്ടക്കടയില്‍ വേയിറ്റിങ് ഷെഡ്ഡില്‍ പെട്രോള്‍ ബോംബെറിഞ്ഞു  വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ആക്രമണം  വിദ്യാര്‍ഥികള്‍ കളിയാക്കിയതില്‍ പ്രതികരണം പെട്രോള്‍ ബോംബിലൂടെ
വിദ്യാര്‍ഥികള്‍ കളിയാക്കി; പ്രതികരണം പെട്രോള്‍ ബോംബിലൂടെ

By

Published : Mar 24, 2022, 10:15 AM IST

തിരുവനന്തപുരം:സ്കുള്‍ കുട്ടികള്‍ കളിയാക്കിയതില്‍ പ്രകോപിതനായ യുവാവ് ബോംബറിഞ്ഞ് പ്രതികാരം തീര്‍ത്തു. തിരുവനന്തപുരം കാട്ടാക്കടക്ക് സമീപം കുറ്റിച്ചൽ പരുത്തിപ്പള്ളി ഹയർസെക്കൻഡറി സ്‌കൂളിന് മുന്നിലാണ് സംഭവം. ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല.

ഇന്നലെ (23.03.2022) വെകിട്ടോടെയാണ് സംഭവം. ഉത്തരംകോട് സ്വദേശിയായ നിഖിലാണ് സ്കൂള്‍ കുട്ടികള്‍ തിങ്ങി നിറഞ്ഞയിടത്തേക്ക് പെട്രോള്‍ ബോംബറിഞ്ഞത്. അലക്ഷ്യമായി വസ്ത്രം ധരിച്ച യുവാവ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്തെ സ്റ്റോപ്പില്‍ ബസിറങ്ങി. വെയ്റ്റിങ് ഷെഡിലുണ്ടായിരുന്ന കുട്ടികള്‍ ഇയാളെ വസ്ത്രത്തിന്‍റെ പേരില്‍ കളിയാക്കി. ഇതില്‍ പ്രകോപിതിനായി നിഖില്‍ കുട്ടികളിലൊരാളെ മര്‍ദിച്ചു. തുടര്‍ന്ന് കുട്ടികളും ഇയാളും കൂട്ടത്തല്ലായി.

ഉടനടി സ്ഥലം വിട്ട യുവാവ് ബൈക്കില്‍ തിരിച്ചെത്തുകയും കുട്ടികള്‍ നിന്ന വെയ്റ്റിങ് ഷെഡിലേക്ക് പെട്രോള്‍ ബോംബറിയുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. നെയ്യാര്‍ ഡാം പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

ALSO READ:മെഡിക്കൽ വിദ്യാർഥി കൂട്ടബലാത്സംഗത്തിനിരയായി ; സംഘത്തിലെ നാലുപേരും പ്രായപൂർത്തിയാകാത്തവർ

For All Latest Updates

ABOUT THE AUTHOR

...view details