കേരളം

kerala

ETV Bharat / state

ചായ കുടിച്ചുകൊണ്ടുനില്‍ക്കെ പിന്നില്‍ നിന്ന് കുത്തി ; വിതുരയില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക് - കാട്ടുപന്നിയുടെ ആക്രമണം വിതുരയില്‍

ചായകുടിച്ചുകൊണ്ട് നല്‍ക്കുമ്പോള്‍ കാട്ടുപന്നി പിന്നില്‍ നിന്ന് കുത്തുകയായിരുന്നു

kwild boar attack vithura  man wild animal conflict  കാട്ടുപന്നിയുടെ ആക്രമണം വിതുരയില്‍  വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം
വിതുരയില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

By

Published : Apr 16, 2022, 3:07 PM IST

തിരുവനന്തപുരം :വിതുരയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് യുവാവിന് പരിക്ക്. വിതുര മേമല സ്വദേശി മുരുകനെയാണ്(47)കാട്ടു പന്നി ആക്രമിച്ചത്. മേമല കരിങ്കാളി ക്ഷേത്ര ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.

മുരുകന്‍ ചായ കുടിച്ചുകൊണ്ട് നിൽക്കുമ്പോൾ ആയിരുന്നു പന്നിയുടെ ആക്രമണം. പിറകിലൂടെ വന്ന പന്നി ഇടതുകാലിന്‍റെ തുടയിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ മുരുകനെ വിതുര ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം മെഡിക്കൽ കോളജിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details