തിരുവനന്തപുരത്ത് തട്ടിക്കൊണ്ടുപോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അനന്തു ഗിരീഷിനെയാണ് കരമനയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബൈക്ക് ഷോറൂമിന് സമീപത്തു നിന്നുള്ള കുറ്റക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. യുവാവിന്‍റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റത്തിന്‍റെ പാടുകള്‍ ഉള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.രണ്ടു കൈയിലേയും ഞരമ്പുകൾ മുറിഞ്ഞ നിലയിലാണ്.
ഇന്നലെ വൈകുന്നേരമാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ മറ്റൊരു സംഘവുമായി അനന്തു തര്‍ക്കത്തിലേര്‍പെട്ടിരുന്നു. ഇതാകാം അക്രമത്തിന് പിന്നിലെന്നാണ് സൂചന.അനന്ദുവിന്‍റെഫോണിലേയ്ക്ക് സുഹൃത്ത് വിളിച്ചപ്പോഴാണ് തട്ടിക്കൊണ്ടുപോയ വിവരം മനസിലാകുന്നത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആവുകയായിരുന്നു.