തിരുവനന്തപുരം :സുഹൃത്തിന്‍റെ കല്യാണാഘോഷം കഴിഞ്ഞ് മടങ്ങവെ യുവാവ് വാഹനാപകടത്തില്‍ മരിച്ചു (Youth died in car accident). വലിയതുറ പ്രിയദര്‍ശിനി നഗര്‍ സ്വദേശി ജിജി തോമസ് (27) അണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 2.30 യോടെയായിരുന്നു സംഭവം. മുട്ടത്തറ എഞ്ചിനീയറിംഗ് കോളജിന്‍റെ മതിലിലേക്ക് ജിജി സഞ്ചരിച്ച കാര്‍ ഇടിച്ചുകയറുകയായിരുന്നു.
സുഹൃത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള ആഘോഷത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. കാര്‍ നിയന്ത്രണം തെറ്റി കോളജിന്‍റെ മതിലിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടം നടന്നയുടന്‍ പൊലീസ് എത്തി ജിജിയെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു. ജിജി ഒറ്റയ്ക്കായിരുന്നു കാറിലുണ്ടായിരുന്നത്. വാഹനത്തിന്‍റെ മുന്‍ഭാഗം പുര്‍ണമായി തകര്‍ന്നിട്ടുണ്ട്.
അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു :മലപ്പുറം വളാഞ്ചേരി വട്ടപ്പാറ മേലെ വളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. ചൊവ്വാഴ്‌ച (16.01.2021) രാവിലെ 7 മണിയോടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ശബരിമലയിൽ നിന്നും താമരശ്ശേരിയിലേക്ക് പോവുകയായിരുന്നു ബസ്. 30 ശബരിമല തീർത്ഥാടകരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്.