കേരളം

kerala

ETV Bharat / state

സെക്രട്ടേറിയറ്റിൽ കടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം - thiruvanathapuram

മന്ത്രിസഭാ യോഗം നടക്കുന്നതിനിടയിലാണ് സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്.

തിരുവനന്തപുരം  സെക്രട്ടറിയേറ്റ്  യൂത്ത് കോൺഗ്രസ്  യൂത്ത് കോൺഗ്രസ് പ്രതിഷേധം  youth congress  thiruvanathapuram  Secretariat
സെക്രട്ടറിയറ്റിൽ കടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം

By

Published : Jul 15, 2020, 12:57 PM IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയില്‍ കടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രിസഭാ യോഗം നടക്കുന്നതിനിടയിലാണ് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിന് മുന്നിലാണ് പ്രതിഷേധം നടത്തിയത്. മൂന്ന് പ്രവർത്തകർ കരിങ്കൊടിയുമായി സെക്രട്ടേറിയറ്റിന്‍റെ മതില്‍ ചാടിക്കടന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ തടഞ്ഞു. തുടർന്ന് കൂടുതൽ പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു മാറ്റി. ഒരു പ്രവർത്തകൻ സെക്രട്ടേറിയറ്റിലെ വാഹനങ്ങൾക്കിടയിൽ ഒളിച്ചു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് കന്‍റോൺമെന്‍റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതോടെ സെക്രട്ടേറിയറ്റില്‍ കൂടുതൽ പൊലീസുകാരെ സുരക്ഷയ്ക്കായി നിയമിച്ചു.

സെക്രട്ടറിയറ്റിൽ കടന്ന് യൂത്ത് കോൺഗ്രസ് പ്രതിഷേധം

ABOUT THE AUTHOR

...view details