തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പി.എസ്.സി റാങ്ക് ലിസ്റ്റ് വിഷയത്തില്‍ ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യവുമായിട്ടാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. സെക്രട്ടേറിയറ്റിന് അകത്തേയ്ക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പൊലീസ് പ്രവർത്തകർക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പിരിഞ്ഞുപോകാൻ തയ്യാറാകാത്ത പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തി വീശി. വനിത പ്രവർത്തകർ ഉൾപടെ നിരവധി പേർ മാർച്ചിൽ പങ്കെടുത്തു.
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം - തിരുവനന്തപുരം
പി.എസ്.സി റാങ്ക് ലിസ്റ്റ് വിഷയത്തില്‍ ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യവുമായിട്ടാണ് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്.
യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
ലാത്തി ചാർജിൽ നേമം അസംബ്ലി പ്രസിഡന്‍റ് വിപിൻ ലാലിന് പരിക്കേറ്റു. മാർച്ച് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സുധീർഷാ പാലോട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഷജീർ,അരുൺ എസ് പി, വീണ എസ് നായർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.
Last Updated : Feb 9, 2021, 10:18 PM IST