കേരളം

kerala

ETV Bharat / state

യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം - youth congress march

എംഎൽഎമാരായ ഷാഫി പറമ്പിൽ, റോജി എം.ജോൺ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം  യൂത്ത് കോൺഗ്രസ്  യൂത്ത് കോൺഗ്രസ് മാർച്ച്  youth congress march  youth congress
യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം

By

Published : Jan 19, 2021, 3:47 PM IST

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പിഎസ്‌സി റാങ്ക് ലിസ്റ്റിൽ സർക്കാർ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് മാർച്ച് നടത്തിയത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു. പിൻവാതിൽ നിയമനങ്ങളുടെ ഘോഷയാത്രയാണ് കേരളത്തിൽ നടക്കുന്നതെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. സർക്കാർ ജോലി പിണറായിയുടെ ഔദാര്യമല്ല ഉദ്യോഗാര്‍ഥികളുടെ അവകാശമാണെന്നും എംഎൽഎ പറഞ്ഞു. എംഎൽഎമാരായ ഷാഫി പറമ്പിൽ, റോജി എം.ജോൺ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. എംഎൽഎമാരായ കെ.എസ് ശബരിനാഥൻ, വി.ടി ബൽറാം, അൻവർ സാദത്ത് എന്നിവരും മാർച്ചിൽ പങ്കെടുത്തു.

ABOUT THE AUTHOR

...view details