തിരുവനന്തപുരം: കത്ത് വിവാദത്തില്‍ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ വ്യത്യസ്‌ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. നഗരസഭ കവാടത്തിൽ തലമുണ്ഡനം ചെയ്‌താണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്. അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.
കോര്‍പറേഷന്‍ കത്ത് വിവാദം; തല മൊട്ടയടിച്ച് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് - ബിജെപി
അഴിമതിയും സ്വജനപക്ഷപാതവും നടത്തുന്ന മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ വേറിട്ട സമരം. നഗരസഭ കവാടത്തിൽ തലമുണ്ഡനം ചെയ്‌താണ് യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചത്
തല മൊട്ടയടിച്ച് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്
മേയറുടെ രാജി ആവശ്യപ്പെട്ട് യുഡിഎഫ്, ബിജെപി കൗൺസിലർമാരുടെ അനിശ്ചിതകാല സമരം തുടരുകയാണ്. കത്ത് വിവാദം പുറത്തു വന്നതു മുതൽ പ്രതിപക്ഷ പാർട്ടികളുടെ ശക്തമായ പ്രതിഷേധമാണ് കോർപറേഷനിൽ നടക്കുന്നത്.