തിരുവനന്തപുരം:മേയറുടെ കത്ത് വിവാദത്തില്‍ കോര്‍പറേഷനില്‍ നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധം ശക്തം. മേയറുടെ ഓഫിസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നെങ്കിലും പുറകുവശത്തെ വാതിലിലൂടെയാണ് പ്രതിഷേധക്കാര്‍ അകത്തെത്തിയത്.
അപ്രതീക്ഷിതമായി മുദ്രാവാക്യം വിളി ഉയര്‍ന്നപ്പോഴാണ് പ്രതിഷേധക്കാര്‍ അകത്തു കടന്ന വിവരം പൊലീസ് അറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ച് പ്രതിഷേധക്കാരെ താഴത്തെ നിലയിലെത്തിച്ചു. ഇതോടെ ഇവിടെയുണ്ടായിരുന്ന ഇടത് കൗണ്‍സിലര്‍മാരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
പൊലീസ് ശ്രമകരമായാണ് ഇവരെ ഓഫിസിന് പുറത്തെത്തിച്ച് ജീപ്പില്‍ കയറ്റിയത്. ഇതോടെ കോര്‍പറേഷന്‍ ഓഫിസിന് പുറത്ത് ധര്‍ണ നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ ജീപ്പ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.