തിരുവനന്തപുരം:കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. മുല്ലപ്പള്ളിയെ പ്രസിഡന്‍റാക്കിയ എ.കെ ആന്‍റണിക്കും കെ.സി വേണുഗോപാലിനും നന്ദി എന്ന പോസ്റ്റർ ഉയർത്തിയായിരുന്നു പ്രതിഷേധം. പരാജയത്തിന്‍റെ കാരണം വ്യക്തമാക്കാൻ നേതൃത്വം തയ്യറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
ഇന്ദിരാ ഭവന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം - protest in front of kpcc
പരാജയത്തിന്‍റെ കാരണം വ്യക്തമാക്കാൻ നേതൃത്വം തയ്യാറാകണമെന്ന് ആവശ്യം
ഇന്ദിരാ ഭവന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം
തുടർന്ന് ബാനർ ഇന്ദിരാഭവന് മുന്നിൽ സ്ഥാപിച്ചു. പിന്നീട് മറ്റ് കോൺഗ്രസ് നേതാക്കൾ ഇറങ്ങി വന്ന് ബാനർ നീക്കി. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നിലെ തോൽവിക്ക് പിന്നാലെ പാർട്ടിയിൽ നേതൃമാറ്റം എന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് പ്രതിഷേധം.
Last Updated : May 6, 2021, 12:44 PM IST