തിരുവനന്തപുരം:തിരുവനന്തപുരംകോർപ്പറേഷൻ ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമിച്ച് യൂത്ത് കോൺഗ്രസ്. സ്ഥിരമായി പ്രതിഷേധം നടക്കുന്ന ഗേറ്റ് ഒഴിവാക്കി മറ്റൊരു ഗേറ്റിലൂടെ അകത്തേക്ക് തള്ളി കയറാനാണ് പ്രവർത്തകർ ശ്രമിച്ചത്. പൊലീസ് ഇത് തടയാൻ ശ്രമിച്ചതോടെ നേരിയ തോതില്‍ സംഘർഷം ഉണ്ടായി.
തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം - protest against Thiruvananthapuram mayor
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്
തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സംഘര്‍ഷം
ഇതിനിടെ പ്രവർത്തകർ ഓഫീസിന്‍റെ മതിൽ ചാടി കടക്കാനും ശ്രമിച്ചു. അതോടെ പൊലീസ് പ്രതിരോധം ശക്തമാക്കി. കോർപ്പറേഷൻ ഓഫീസിനു മുന്നിൽ സമരം നടത്തുന്ന യുഡിഎഫ് കൗൺസിലർമാർ കൂടി എത്തിയാണ് രംഗം ശാന്തമാക്കിയത്. തുടർന്ന് കോർപ്പറേഷന്‍റെ പ്രധാന ഗേറ്റിനു മുന്നിൽ മുദ്രാവാക്യം വിളിച്ച ശേഷം പ്രതിഷേധക്കാർ പിരിഞ്ഞു പോയി.