തിരുവനന്തപുരം : മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്നാം പ്രതിക്കായി ഇന്ന് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കും. മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സുനിത് നാരായണനാണ് ഒളിവിൽ കഴിയുന്നത്. സുനിത്തിനെ മൂന്ന് ദിവസമായിട്ടും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി പ്രധാന ഇടങ്ങളിലെല്ലാം ലുക്കൗട്ട് സർക്കുലർ പതിക്കാന്‍ തീരുമാനിച്ചത്.
അതേസമയം കേസിന്‍റെ അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക സംഘത്തിന്‍റെ ആദ്യ യോഗം ഇന്ന് ചേരും. ഇൻഡിഗോ വിമാനക്കമ്പനിയിൽ നിന്ന് മുഴുവൻ യാത്രക്കാരുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിച്ചു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരെ വിമാനത്താവളത്തിൽവച്ച് പിടികൂടിയിരുന്നു.