തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ രാജ്ഭവൻ മാർച്ചിൽ സംഘർഷം. പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ രാജ്ഭവന് സമീപം പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവര്‍ത്തര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധവുമായെത്തിയ പ്രവർത്തകർ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കോലം കത്തിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; യൂത്ത് കോൺഗ്രസിന്‍റെ രാജ്‌ഭവൻ മാര്‍ച്ചില്‍ സംഘര്‍ഷം - caa
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധക്കാര്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ കോലം കത്തിച്ചു
![പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; യൂത്ത് കോൺഗ്രസിന്‍റെ രാജ്‌ഭവൻ മാര്‍ച്ചില്‍ സംഘര്‍ഷം പൗരത്വ ഭേദഗതി നിയമം യൂത്ത് കോൺഗ്രസ് രാജ്‌ഭവൻ മാര്‍ച്ച് മാര്‍ച്ചില്‍ സംഘര്‍ഷം youth congress youth congress march caa raj bhavan march](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5540255-thumbnail-3x2-tvm.jpg)
പൗരത്വ ഭേദഗതി നിയമം; യൂത്ത് കോൺഗ്രസിന്‍റെ രാജ്‌ഭവൻ മാര്‍ച്ചില്‍ സംഘര്‍ഷം
പൗരത്വ ഭേദഗതി നിയമം; യൂത്ത് കോൺഗ്രസിന്‍റെ രാജ്‌ഭവൻ മാര്‍ച്ചില്‍ സംഘര്‍ഷം
കഴിഞ്ഞ ദിവസം യുപി ഭവന് മുന്നിൽ യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്‍റ് ബി.വി ശ്രീനിവാസിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുമാണ് യൂത്ത് കോൺഗ്രസ് രാജ്ഭവനിലേയ്ക്ക് മാർച്ച് നടത്തിയത്. യൂത്ത് കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ എൻ.എസ് നൂസുർ മാർച്ച് ഉദ്‌ഘാടനം ചെയ്‌തു. നിരവധി കെഎസ്‌യു പ്രവർത്തകരും മാർച്ചിൽ പങ്കെടുത്തു.