തിരുവനന്തപുരം : എകെജി സെന്‍റർ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് ജില്ല കമ്മിറ്റി ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം. തങ്ങളുടെ പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്.ശബരീനാഥന്‍റെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
എകെജി സെന്‍റർ ആക്രമണം : യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്‍റെ അറസ്‌റ്റിൽ പ്രതിഷേധ മാര്‍ച്ച്, നേരിയ സംഘര്‍ഷം - akg center attack
എകെജി സെന്‍റർ ആക്രമണക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് മാർച്ച് നടത്തിയത്
എകെജി സെന്‍റർ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്‍റെ അറസ്‌റ്റിൽ പ്രതിഷേധിച്ച് മാര്‍ച്ച്, നേരിയ സംഘര്‍ഷം
ബാരിക്കേഡ് തള്ളി മാറ്റാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സിപിഎമ്മിന്‍റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് രണ്ടര മാസത്തിന് ശേഷം ആക്രമണത്തിന്‍റെ ഉത്തരവാദിത്തം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ മേല്‍ കെട്ടിവച്ചതെന്ന് ശബരീനാഥന്‍ ആരോപിച്ചു. സത്യം തെളിയിക്കാന്‍ ഏതറ്റംവരെയും പോകുമെന്നും നിയമപരമായി നിരപരാധിത്വം തെളിയിക്കുമെന്നും ശബരീനാഥന്‍ പറഞ്ഞു.
Last Updated : Sep 24, 2022, 6:21 PM IST