തിരുവനന്തപുരം: കൊവിഡ് 19 ന്‍റെ വ്യാപനം തടയുന്നതിനുള്ള സർക്കാരിന്‍റെ സുരക്ഷാ നിർദേശങ്ങൾ അവഗണിച്ച് യൂത്ത് കോൺഗ്രസ്. കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന നിർദേശമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അവഗണിച്ചത്. വൈറസ് ബാധ തടയുന്നതിന് വ്യക്തികൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കണമെന്ന നിർണായകമായ നിർദേശമാണ് യൂത്ത് കോൺഗ്രസ് അവഗണിച്ചിരിക്കുന്നത്.
പൊതുസുരക്ഷ നിർദേശം അവഗണിച്ച് യൂത്ത് കോൺഗ്രസ് - യൂത്ത് കോൺഗ്രസ്
സംസ്ഥാന വ്യാപകമായി പെട്രോൾ ഡീസൽ നികുതി വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയാണ് പ്രവർത്തകരെ പങ്കെടുപ്പിച്ച് സമരം സംഘടിപ്പിച്ചത്
കോൺഗ്രസ്
സംസ്ഥാന വ്യാപകമായി പെട്രോൾ ഡീസൽ നികുതി വർധിപ്പിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയാണ് പ്രവർത്തകരെ പങ്കെടുപ്പിച്ച് സമരം സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച സമരത്തിൽ ഇരുപത്തഞ്ചോളം പ്രവർത്തകർ പങ്കെടുത്തു. . യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ്. ശബരീനാഥൻ എംഎൽഎയാണ് സെക്രട്ടറിയേറ്റിന് മുന്നിലെ സമരത്തിന് നേതൃത്വം നൽകിയത്.