കേരളം

kerala

ETV Bharat / state

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്‌; നാല് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

fake id card case: വാദത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥനേയും പൊലീസിനേയും കോടതി വിമർശിച്ചു. പ്രതികള്‍ രാജ്യം വിട്ടുപോകരുതെന്ന് കോടതി.

youth congress fake id card case bail  bail to the four accused  youth congress fake id card  fake id card case bail to the four accused  youth congress fake id card latest news  യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കാർഡ് കേസ്‌  നാല് പ്രതികൾക്ക് ഉപാധികളോടെ ജാമ്യം  യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്  വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച കേസ്  വ്യാജ ഐഡി കേസ്
youth congress fake id card case

By ETV Bharat Kerala Team

Published : Nov 23, 2023, 10:29 PM IST

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ച കേസിലെ നാല് പ്രതികൾക്കും ഉപാധികളോടെ ജാമ്യം. ഫെനി നൈനാൻ(25), ഏഴംകുളം സ്വദേശികളായ അഭിനന്ദ് വിക്രമൻ (29), ബിനിൽ ബിനു, പന്തളം സ്വദേശി വികാസ് കൃഷ്‌ണ (42) എന്നീ പ്രതികൾക്കാണ് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്‌ ഷിബു ഡാനിയലിന്‍റെതാണ് ഉത്തരവ് (youth congress fake id card case bail to the four accused).

നാല് ദിവസത്തേക്ക് പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. ഒരു മാസത്തേക്ക് എല്ലാ ചൊവ്വാഴ്‌ചയും, ശനിയാഴ്‌ചയും ഒപ്പ് ഇടണം. ഇതിന് ശേഷം ഒരു മാസത്തേക്ക് എല്ലാ ശനിയാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥന്‍റെ മുന്നിൽ ഹാജരാകണം. രാജ്യം വിട്ട് പോകാൻ പാടില്ലെന്നും പാസ്പോർട്ട് ഉണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കണമെന്നുമാണ് കർശന ഉപാധികൾ.

ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകും. പ്രതികൾ ചെയ്‌ത പ്രവർത്തി രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ്. 24 മണിക്കൂറിനുള്ളിൽ ചെയ്യാവുന്ന എല്ലാ അന്വേഷണ നടപടികളും നടത്തിയെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു.

ലാപ്ടോപ്, മൊബൈൽ ഫോൺ എല്ലാം പൊലീസ് എടുത്തിട്ടുണ്ട്. ലാപ് ടോപ്പ് വിവരങ്ങൾ നശിപ്പിച്ചെങ്കിൽ അതിന് ഫോറൻസിക് സഹായം നേടിയാൽ മതിയാകുമെന്നും പ്രതിഭാഗം മറുപടി നൽകി. പ്രതികളെ അറസ്‌റ്റ്‌ ചെയ്‌ത സമയത്ത് അവരുടെ പക്കൽ നിന്നും ഒന്നും കിട്ടിയില്ല എന്നത് അതിശയം തന്നെയെന്നും പിറന്ന പടിയാണോ പ്രതികളെ അപ്പോൾ അറസ്‌റ്റ്‌ ചെയ്‌തതെന്നും കോടതി ചോദിച്ചു.

ക്രിമിനൽ നടപടിയുടെ ഏത് ചട്ടപ്രകാരം ആണ് അന്വേഷണ ഉദ്യോഗസ്ഥൻ പ്രവർത്തിച്ചതെന്ന് മനസ്സിലായില്ല. കേസിന്‍റെ ഗൗരവം പരിഗണിച്ച് അപേക്ഷകൾ പാലിക്കാൻ കഴിഞ്ഞില്ല എന്ന് സർക്കാർ അഭിഭാഷകൻ മറുപടി നൽകി.

ആർപിസി ബാധകമാകില്ലേ എന്ന് കോടതി റിമാൻഡ് റിപ്പോർട്ട് പരിശോധിച്ച ശേഷാണ് ഇടക്കാല ജാമ്യം നൽകിയത്. പ്രഥമദൃഷ്ട്ടിയാൽ പ്രതികൾ കുറ്റം ചെയ്‌തു എന്ന് കാണിക്കുന്ന എന്ത് രേഖയാണ് റിമാൻഡ് അപേക്ഷയിൽ ള്ളതെന്നും കോടതി ചോദിച്ചു.

വികാസ് കൃഷ്‌ണയാണ് ഫോട്ടോഷോപ്പ് ഉപയോഗിച്ച് വ്യാജ കാർഡുകൾ നിർമിച്ചത്. ഈ കാർഡുകൾ മറ്റു പ്രതികൾക്ക് ഓൺലൈനായി കൊടുത്തതിൻ്റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചു. സാമൂഹിക മാധ്യമം വഴിയുള്ള ഇവരുടെ ചാറ്റുകളും തെളിവുകളും ശേഖരിച്ചിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകളും ഐടി ആക്‌ട് പ്രകാരമുള്ള വകുപ്പുകളും ഉണ്ട്.

ALSO READ:വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം: 'ഏതന്വേഷണവും നടക്കട്ടെ, പരാതി ആർക്കും കൊടുക്കാം'; രാഹുൽ മാങ്കൂട്ടത്തിൽ

ABOUT THE AUTHOR

...view details