തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ നാല് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും (Youth congress fake ID card case accused will produce in Court). ഇന്നലെ (നവംബര്‍ 22) ഇടക്കാല ജാമ്യം ലഭിച്ച ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളെയാണ് ഇന്ന് തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ ഹാജരാക്കുക. പ്രതികളായ അഭി വിക്രമിനെയും വികാസ് കൃഷ്‌ണയേയും പത്തനംതിട്ടയിൽ വച്ചും ബിനിൽ ബിനുവിനെയും ഫെന്നി നൈനാനെയും തിരുവനന്തപുരത്തു വച്ചുമാണ് കസ്റ്റഡിയിൽ എടുത്തത് (Youth Congress fake ID card case).
ഫെനി നൈനാൻ, ബിനിൽ ബിനു എന്നിവർ രാഹുൽ മാങ്കൂട്ടത്തിന്‍റെ കാറിൽ രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലാകുന്നത്. രാഹുൽ ബി ആർ എന്ന രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഉടമസ്ഥതയിലുള്ള KL 26 L 3030 എന്ന കാറിൽ നിന്നാണ് ഇവരെ പിടികൂടിയത്. കോടതിയിൽ ഹാജരാകുന്ന പ്രതികളെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.
അതേസമയം അന്വേഷണത്തെ ഒരു തരത്തിലും പ്രതിരോധിക്കില്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ അവരെ സംരക്ഷിക്കില്ലെന്നുമാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ നിലപാട് (Youth Congress state president Rahul Mamkootathil). ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് പ്രോസിക്യൂഷൻ മുഹമ്മദ് ഷാഫിയാണ് കോടതിയിൽ സർക്കാരിന് വേണ്ടി ഹാജരാകുന്നത്. അന്വേഷണം തന്നിലേക്ക് നീളുന്നു എന്ന ഭയം ഇല്ല. നിലവിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടില്ല എന്നും അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു.