കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തെ എന്തിനാണ് മാറ്റിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.കൃപേഷിന്‍റെയുംശരത്ലാലിന്‍റെയും ചിതാഭസ്മവുമായി യൂത്ത് കോൺഗ്രസ് നടത്തിയ ധീര സ്മൃതി യാത്രയുടെ സമാപനംഉദ്ഘാടനം ചെയ്ത്തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.
കാസർകോട് ഇരട്ടക്കൊലപാതകം, അന്വേഷണം അട്ടിമറിക്കുന്നെന്ന് ഉമ്മൻചാണ്ടി - kasargod murder
മാർച്ച് ഒന്നിനാണ് കാസർകോട് പെരിയയിൽ നിന്നും യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ കൃപേഷിന്‍റെയും ശരത്ത് ലാലിന്‍റെയും ചിതാഭസ്മവുമായി ധീര സ്മൃതിയാത്ര ആരംഭിച്ചത്.
മാർച്ച് ഒന്നിനാണ് കാസർകോട് പെരിയയിൽ നിന്നും യൂത്ത് കോൺഗ്രസിന്‍റെനേതൃത്വത്തിൽ കൃപേഷിന്‍റെയും ശരത്ത് ലാലിന്‍റെയും ചിതാഭസ്മവുമായി ധീര സ്മൃതിയാത്ര ആരംഭിച്ചത്. തിരുവനന്തപുരത്തെത്തിയ യാത്രയിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ഗാന്ധി പാർക്ക് വരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള നേതാക്കൾ പങ്കെടുത്തു. തുടർന്ന് ഗാന്ധിപാർക്കിൽ നടന്ന സമാപന സമ്മേളനം ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്തു. ഇരുവരുടെയും ചിതാഭസ്മം രാവിലെ തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ നിമഞ്ജനം ചെയ്യും. കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുക്കും.