തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ സമരം നടത്തുന്ന പിഎസ്‌സി റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന സമരം ശക്തിപ്പെടുത്തുമെന്ന് എംഎൽഎമാരായ ഷാഫി പറമ്പിലും കെ.എസ്. ശബരിനാഥും. ചില റാങ്ക് ലിസ്റ്റുകൾ സംബന്ധിച്ച് സർക്കാർ ഉടൻ തീരുമാനം എടുക്കേണ്ടതുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം വന്നാൽ അത് ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികളെ ഒഴിവാക്കാൻ സർക്കാർ ശ്രമിക്കും. സമരം നടത്തുന്ന ഉദ്യോഗാർഥികളെ രാഷ്ട്രീയമായി ചാപ്പകുത്തി ആക്ഷേപിക്കുന്നതിനു പകരം പ്രായോഗിക തീരുമാനങ്ങൾ ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
പിഎസ്‌സി റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് - പിഎസ്‌സി റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ്
സമരം നടത്തുന്ന ഉദ്യോഗാർഥികളെ രാഷ്ട്രീയമായി ചാപ്പകുത്തി ആക്ഷേപിക്കുന്നതിന് പകരം പ്രായോഗിക തീരുമാനങ്ങൾ ഉണ്ടാക്കാൻ സർക്കാർ ശ്രമിക്കണമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
പിഎസ്‌സി റാങ്ക്
സിപിഒ റാങ്ക് പട്ടികയിൽ ശിവരഞ്ജിത്തും നസീമും ആദ്യ റാങ്കുകളിൽ എത്തിയത് പഠിച്ച് പരീക്ഷയെഴുതിയ ഉദ്യോഗാർഥികളുടെ കുറ്റമല്ല. പട്ടിക നാലുമാസം മരവിപ്പിച്ചതും അവരുടെ കുറ്റമല്ല. സംസ്ഥാന സർക്കാർക്കെതിരെയുള്ള സമരങ്ങളെ അടച്ചാക്ഷേപിച്ച് കർഷക സമരത്തോടുള്ള പ്രധാനമന്ത്രിയുടെ സമീപനത്തെ വിമർശിക്കാൻ സർക്കാരിന് എന്തവകാശമാണുള്ളതെന്നും ഷാഫി പറമ്പിൽ ചോദിച്ചു.