തിരുവനന്തപുരം: വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി വി.വി രാജേഷിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. മൂന്ന് വ്യത്യസ്ത വോട്ടർ ഐഡിയിൽ മൂന്ന് വോട്ടുകൾ രാജേഷിനുണ്ടെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ.എസ് നുസൂറാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്.
'വ്യത്യസ്ത വോട്ടർ ഐഡിയിൽ മൂന്ന് വോട്ടുകൾ'; വി.വി രാജേഷിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ് - വി.വി രാജേഷ്
വട്ടിയൂർക്കാവ് മണ്ഡലത്തിലെ 57ാം നമ്പർ ബൂത്തിൽ രണ്ടും നെടുമങ്ങാട് 167ാം നമ്പർ ബൂത്തിൽ ഒന്നും തിരിച്ചറിയൽ കാർഡും വോട്ടുകളും വി.വി രാജേഷിനുണ്ടെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ പരാതിയിൽ പറയുന്നത്.

'വ്യത്യസ്ത വോട്ടർ ഐഡിയിൽ മൂന്ന് വോട്ടുകൾ'; വി.വി രാജേഷിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്
വട്ടിയൂർക്കാവ് മണ്ഡലത്തിലെ 57ാം നമ്പർ ബൂത്തിൽ രണ്ടും നെടുമങ്ങാട് 167ാം നമ്പർ ബൂത്തിൽ ഒന്നും തിരിച്ചറിയൽ കാർഡും വോട്ടുകളും വി.വി രാജേഷിനുണ്ടെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ പരാതിയിൽ പറയുന്നത്. ഇത് നഗ്നമായ നിയമ ലംഘനമാണെന്നും രാജേഷിനെ ആയോഗ്യനാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.