കേരളം

kerala

ETV Bharat / state

മാനവീയത്തെ കൂട്ടത്തല്ല് : സുരക്ഷ കൂട്ടാനൊരുങ്ങി പൊലീസ്, 40 പൊലീസുകാരെ വിന്യസിക്കും - മാനവീയം വീഥി കൂട്ടത്തല്ല് വീഡിയോ

Youth Clash At Manaveeyam Veedhi മാനവീയം വീഥിയിലുണ്ടായ യുവാക്കളുടെ കൂട്ടത്തല്ലിന് പിന്നാലെ നൈറ്റ് ലൈഫിൽ കൂടുതൽ ജാഗ്രത പുലർത്താൻ തിരുവനന്തപുരം പൊലീസ്

manaveeyam veedhi crime  Police Restrictions Manaveeyam  Manaveeyam  Youth Clash At Manaveeyam  Youth Clash video Manaveeyam  മാനവീയത്തെ കൂട്ടത്തല്ല്  മാനവീയം  മാനവീയത്ത് പൊലീസ് നിയന്ത്രണം  മാനവീയം വീഥി കൂട്ടത്തല്ല് വീഡിയോ  കേരളീയം
Youth Clash At Manaveeyam Veedhi Police Restrictions

By ETV Bharat Kerala Team

Published : Nov 5, 2023, 7:09 AM IST

തിരുവനന്തപുരം : മാനവീയം (manaveeyam)സാംസ്‌കാരിക വീഥിയിൽ നടന്ന കൂട്ടത്തല്ലിന് പിന്നാലെ ക്രമസമാധാന പാലനത്തിനായി കൂടുതൽ പൊലീസുകാരെ വിന്യസിക്കാനൊരുങ്ങി ജില്ല പൊലീസ്. ക്രമസമാധാനത്തിനും സുരക്ഷയ്‌ക്കുമായി വനിത പൊലീസ് അടക്കം 40 പൊലീസുകാരെയാണ് വിന്യസിക്കുക. കേരളീയം പ്രമാണിച്ചാണ് അധിക പൊലീസുകരെ നിയോഗിക്കുന്നത്.

നഗരത്തില്‍ സ്ഥിരമായി സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കാനായി നവീകരിച്ച സ്ഥലത്താണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ കൂട്ടത്തല്ലുണ്ടായത്. യുവാക്കള്‍ തമ്മില്‍ പരസ്‌പരം അടികൂടുന്നതും നിലത്തിട്ട് ചവിട്ടുന്നതുമെല്ലാം പുറത്ത് വന്ന ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. (Youth Clash). സംഭവത്തില്‍ ആരും ഇതുവരെ പരാതി നല്‍കാത്ത സാഹചര്യത്തില്‍ പൊലീസ് കേസെടുത്തിട്ടില്ല (Youth Clash At Manaveeyam Veedhi). എങ്കിലും നൈറ്റ് ലൈഫിൽ കൂടുതൽ ജാഗ്രത പുലർത്താൻ തീരുമാനിച്ചിരിക്കുകയാണ് പൊലീസ്.

മ്യൂസിയം പൊലീസിന്‍റെ പരിധിയിലുള്ള മാനവീയം വീഥിയിൽ പൊലീസ് എയ്‌ഡ് പോസ്റ്റും പ്രവർത്തിക്കുന്നുണ്ട്. നഗരത്തില്‍ നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിന് കൂടിയാണ് സര്‍ക്കാര്‍ മാനവീയം വീഥി അടുത്തിടെ നവീകരിച്ചത്. നവീകരണത്തിന് പിന്നാലെ നൈറ്റ് ലൈഫ് സജീവമായ വീഥിയില്‍ കേരളീയം ആരംഭിച്ചതോടെ രാത്രിയില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതിനിടെയാണ് നൃത്തം ചെയ്യുന്നതിനെ ചൊല്ലിയുള്ള യുവാക്കളുടെ കൂട്ടയടി.

തലസ്ഥാനത്തെ ഉറക്കമില്ലാത്ത വീഥിയായി മാനവീയം : അനന്തപുരിയിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമാണ് മാനവീയം. കോർപ്പറേഷനും വിനോദ സഞ്ചാര വകുപ്പിനും പരിപാലന ചുമതലയുള്ള മാനവീയത്തിന്‍റെ ഔദ്യോഗിക ഉദ്‌ഘാടനം നവംബർ ഒന്നിനാണ് നടന്നതെങ്കിലും വീഥിയുടെ പണി പൂർത്തായായപ്പോൾ മുതൽ തന്നെ ഇവിടെ തിരക്കേറിയിരുന്നു. പാട്ടും നൃത്തവും ഭക്ഷണവിതരണ വിൽപനയും ചിത്രം വരയുമെല്ലാമായി ദിനംപ്രതി നൂറുകണക്കിന് പേരാണ് മാനവീയം വീഥിയിൽ എത്തുന്നത്.

കേരളീയത്തിന് പിന്നാലെ തിരക്കേറി മാനവീയം :പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ള ഇവിടെ ദിവസങ്ങളായി വലിയ രീതിയിൽ തന്നെ തിരക്ക് അനുഭവപ്പെട്ടിരുന്നു. അതിന് പുറമെ നവംബർ ഒന്നിന് കേരളീയം (Keraleeyam) കൂടി ആരംഭിച്ചതോടെ തലസ്ഥാന നഗരി കൂടുതൽ തിരക്കേറിയതായി. ഒരാഴ്‌ച നീണ്ടു നിൽക്കുന്ന കേരളീയത്തിന്‍റെ ഭാഗമായി ദിവസവും നിരവധി പരിപാടികളാണ് തലസ്ഥാനത്ത് നടത്തുന്നത്. പ്രൗഢഗംഭീരമായി നടത്തിയ ഉദ്‌ഘാടനത്തിന് ശേഷം കേരളത്തിലേയും പുറത്ത് നിന്നും ഉള്ള രാഷ്‌ട്രീയ - കല - സാംസ്‌കാരിക മേഖലയിലെ നിരവധി പേരാണ് തിരുവനന്തപുരത്ത് എത്തുന്നത്.

കേരളീയത്തിൽ പങ്കെടുക്കാൻ വിവധ ജില്ലകളിൽ നിന്നും എത്തുന്നവർക്കൂടി ആയതോടെ മാനവീയം വീഥിയിലേക്ക് ഒഴുകി എത്തുന്നവരുടെ എണ്ണവും വർധിക്കുകയായിരുന്നു.

Also Read :'അടിയോടടി', ഡാന്‍സ്‌ കളിക്കുന്നതിനെ ചൊല്ലി തര്‍ക്കം; മാനവീയം വീഥിയില്‍ യുവാക്കള്‍ തമ്മില്‍ കൂട്ടയടി

ABOUT THE AUTHOR

...view details