തിരുവനന്തപുരം: നോക്കുകൂലി നല്‍കാത്തതിനെ തുടർന്ന് പാറശ്ശാലയില്‍ യുവാവിനെ സിപിഎം നേതാവ് മർദ്ദിച്ചു. പാറശ്ശാല നടുതോട്ടം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ നേതാവുമായ നടുതോട്ടം പ്രദീപാണ് മർദ്ദിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ പാറശ്ശാല സ്വദേശി സെന്തിൽ റോയി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി ചക്ക വ്യാപാരിയായ സെന്തിലിനോട് പ്രദീപ് അടങ്ങുന്ന മൂന്നംഗ സംഘം നോക്കുകൂലി ആവശ്യപ്പെട്ടു. ഇത് നൽകാൻ വിസമ്മതിച്ച സെന്തിലിനെ മൂന്നംഗ സംഘം ഓട്ടോയിൽ കയറ്റി സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിന് പരാതി നല്‍കി.
നോക്കുകൂലി നല്‍കാത്തതിന് മർദ്ദനം; സിപിഎം നേതാവ് പിടിയില്‍ - പാറശ്ശാല സിപിഎം നേതാവ്
മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ പാറശ്ശാല സ്വദേശി സെന്തിൽ റോയി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
നോക്കുകൂലി നല്‍കാത്തതിന് യുവാവിന് മർദ്ദനം; സിപിഎം നേതാവ് പിടിയില്‍
അവശനായി റോഡിൽ കിടന്ന സെന്തിലിന്‍റെ പുറത്തു കൂടി ഇവർ ഓട്ടോറിക്ഷ കയറ്റി ഇറക്കുകയും ചെയ്തു. പുതുവത്സര ദിനത്തില്‍ നടന്ന തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നും കേസിലെ മറ്റ് പ്രതികൾക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി പാറശ്ശാല സി.ഐ പറഞ്ഞു.
Last Updated : Jan 2, 2020, 5:31 PM IST