തിരുവനന്തപുരം:കാട്ടാക്കടയിൽ പൊലീസ് ഉദ്യോഗസ്ഥരെ മദ്യലഹരിയിൽ ആക്രമിച്ച യുവാക്കൾ കസ്റ്റഡിയിൽ. കാട്ടാക്കട പനയംകോട് സ്വദേശി വിഷ്‌ണു, കുറ്റിക്കാട് സ്വദേശി നിധിൻ എന്നിവരാണ് പിടിയിലായത്. ഇന്നലെ (സെപ്‌റ്റംബർ 19) വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
മദ്യലഹരിയിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു; യുവാക്കൾ കസ്റ്റഡിയിൽ - യുവാക്കള്‍ പിടിയില്‍
കാട്ടാക്കടയിൽ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ യുവാക്കള്‍ പിടിയില്‍
കാട്ടാക്കട കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്‌സിനുള്ളിൽ മദ്യപിച്ചെത്തിയ യുവാക്കൾ യാത്രക്കാരെ ശല്യം ചെയ്യുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ജോയി ഡെന്നീസ്, ഹോംഗാർഡ് ബോസ് എന്നിവർ സ്ഥലത്തെത്തുകയായിരുന്നു. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കരുതെന്നും സ്ഥലത്ത് നിന്ന് പോകണമെന്നും ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുമായി യുവാക്കള്‍ വാക്കേറ്റത്തില്‍ ഏർപ്പെട്ടു.
ഇതേ തുടര്‍ന്ന് ഇരുവരെയും പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെയാണ് യുവാക്കൾ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സിവിൽ പൊലീസ് ഓഫിസറുടെ യൂണിഫോം യുവാക്കൾ വലിച്ചുകീറി. തുടർന്ന് കൂടുതൽ പൊലീസ് എത്തി ഇരുവരെയും പിടികൂടുകയായിരുന്നു.