തിരുവനന്തപുരം:വെള്ളറടയില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതി അറസ്റ്റില്‍. വേങ്കോട് സ്വദേശി സുജിനാണ് (29) അറസ്റ്റിലായത്. കൂലി തൊഴിലാളിയായ സുജിന്‍ ജോലിയ്‌ക്ക് പോയ വീട്ടിലെ കുട്ടിയേയാണ് പീഡനത്തിന് ഇരയാക്കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം.
പ്രകൃതി വിരുദ്ധ പീഡനം; 29കാരന്‍ അറസ്റ്റില്‍ - rape news updates
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി. വേങ്കോട് സ്വദേശി സുജിത്ത് അറസ്റ്റില്‍. പീഡിപ്പിച്ചത് ജോലിക്കെത്തിയ വീട്ടിലെ ആണ്‍കുട്ടിയെ. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു പീഡനം.
അറസ്റ്റിലായ വേങ്കോട് സ്വദേശി സുജിന്‍ (29)
ജോലിയ്‌ക്ക് പോയ വീട്ടില്‍ ആളില്ലാത്ത സമയത്ത് ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വൈകുന്നേരം കുട്ടി അമ്മൂമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് കുടുംബം വെളളറട പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.