തിരുവനന്തപുരം: നെന്മാറയിൽ യുവതിയെ പത്ത് വർഷം മുറിയിൽ അടച്ചിട്ട സംഭവത്തിൽ തെളിവെടുപ്പ് നടത്താൻ വനിതാ കമ്മീഷൻ. സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് കമ്മീഷന്‍റെ വിലയിരുത്തൽ. കമ്മീഷൻ അംഗം ഷിജി ശിവജി സ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തും.
യുവതിയെ 10 വര്‍ഷം വീട്ടിലെ മുറിയില്‍ ഒളിപ്പിച്ച സംഭവം; വനിത കമ്മീഷൻ തെളിവെടുക്കും
സംഭവം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നാണ് കമ്മീഷന്‍റെ വിലയിരുത്തൽ
സജിത എന്ന യുവതി അയൽവാസിയായ റഹ്മാനൊപ്പം ഇത്രയും കാലം അയാളുടെ വീട്ടിലെ ഒരു മുറിക്കുള്ളിൽ പുറംലോകവുമായി ബന്ധമില്ലാതെ ആരുമറിയാതെ കഴിഞ്ഞുവെന്ന വാർത്ത അവിശ്വസനീയവും യുക്തിക്ക് നിരക്കാത്തതുമാണെന്നാണ് വനിതാ കമ്മീഷന്‍റെ വിലയിരുത്തൽ. ആർത്തവകാലം ഉൾപ്പെടെ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ആവാതെ കഴിയാൻ അവർ നിർബന്ധിതയായി.
റഹ്മാനെതിരെ നിയമനടപടി വേണ്ടതരത്തിലുള്ള മനുഷ്യാവകാശലംഘനമാണ് സംഭവം. പുരുഷന്‍റെ ശാരീരിക ആവശ്യങ്ങൾ നിറവേറ്റാൻ അടിമയാക്കപ്പെട്ട സ്ത്രീയുടെ ഗതികേടാണ് സംഭവമെന്ന് കമ്മീഷൻ വിലയിരുത്തി.