കേരളം

kerala

ETV Bharat / state

പരിസ്ഥിതിയെ സ്നേഹിക്കാം; സഫറിന്‍റെ ' സഞ്ചി ബാഗിലേക്ക് ' പോകാം - ടെക്നോപാർക്കിലെ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം നഗരത്തില്‍ പനവിളയിലാണ് പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങൾ മാത്രം വില്പന നടത്തുന്ന സഞ്ചി ബാഗ്‌സ് പ്രവർത്തിക്കുന്നത്. സഞ്ചി, പേന, നോട്ട്ബുക്ക്, തിരിച്ചറിയൽ കാർഡ്‌, വിവാഹ ക്ഷണക്കത്ത്, തുടങ്ങി ആർത്തവകാലത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന നാപ്കിൻ വരെ പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളായി സഫറിന്‍റെ കടയിലുണ്ട്.

plastic ban  sanchi bags story  പ്ലാസ്റ്റിക് നിരോധനം  സഞ്ചി ബാഗ്സ് വാർത്ത  ടെക്നോപാർക്കിലെ ഉദ്യോഗസ്ഥൻ  യുവസംരംഭകൻ
വൈവിധ്യം സൃഷ്ടിച്ച് സഞ്ചി ബാഗ്‌സ്; യുവസംരംഭകന്‍റെ സ്റ്റാർട്ടപ്പ് മുന്നേറുന്നു

By

Published : Jan 9, 2020, 10:08 PM IST

Updated : Jan 9, 2020, 11:33 PM IST

തിരുവനന്തപുരം: ടെക്നോപാർക്കിലെ ഉയർന്ന ശമ്പളമുള്ള ജോലി രാജിവെച്ച് സ്വന്തമായൊരു സംരംഭം തുടങ്ങുമ്പോൾ സഫർ അമീറിന് സ്വപ്നങ്ങൾ ഒരുപാടുണ്ടായിരുന്നു. പരിസ്ഥിതിക്ക് ദോഷകരമാകാത്ത വസ്തുക്കൾ വില്പന നടത്തിയാല്‍ ' ക്ലച്ച് പിടിക്കുമോ' എന്ന ചോദ്യങ്ങൾക്ക് മുന്നില്‍ സഫർ അമീർ തോറ്റു പിൻവാങ്ങിയില്ല. ഇപ്പോഴിതാ സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം പ്രാബല്യത്തില്‍ വന്നതോടെ സഫർ അമീറും അദ്ദേഹത്തിന്‍റെ ' സഞ്ചി ബാഗ്സ് എന്ന് സ്ഥാപനവും സൂപ്പർ ഹിറ്റാണ്. തിരുവനന്തപുരം നഗരത്തില്‍ പനവിളയിലാണ് പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങൾ മാത്രം വില്പന നടത്തുന്ന സഞ്ചി ബാഗ്‌സ് പ്രവർത്തിക്കുന്നത്.
സഞ്ചി, പേന, നോട്ട്ബുക്ക്, തിരിച്ചറിയൽ കാർഡ്‌, വിവാഹ ക്ഷണക്കത്ത്, തുടങ്ങി ആർത്തവകാലത്ത് സ്ത്രീകൾ ഉപയോഗിക്കുന്ന നാപ്കിൻ വരെ പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളായി സഫറിന്‍റെ കടയിലുണ്ട്. ടെക്നോപാർക്കിലെ പഴയ ജീവനക്കാരൻ യുവസംരംഭകനായപ്പോൾ മാസം 20 ലക്ഷം രൂപയ്ക്കു മേൽ വിറ്റുവരവുണ്ട്.

പരിസ്ഥിതിയെ സ്നേഹിക്കാം; സഫറിന്‍റെ ' സഞ്ചി ബാഗിലേക്ക് ' പോകാം

ചെറിയ തുണിസഞ്ചികളുടെ നിർമാണത്തിലായിരുന്നു സഞ്ചി ബാഗ്‌സിന്‍റെ തുടക്കം. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് നിരോധിച്ചതോടെ കോർപ്പറേറ്റുകൾ അടക്കം ഇപ്പോൾ വലിയ ഓർഡറുകൾ നൽകുന്നുണ്ട്. ഇത് അനുബന്ധ ചെറുകിട സ്റ്റാർട്ടപ്പുകൾക്കും ഗുണമാകുന്നു. മികച്ച വരുമാനം കിട്ടുന്ന സംരംഭം എന്നതിനുപരി പ്ലാസ്റ്റിക്കിനെ പടിക്കുപുറത്താക്കി പരിസ്ഥിതിയെ സംരക്ഷിക്കുകയെന്നത് കൂടിയാണ് സഫറിന്‍റെ ലക്ഷ്യം.

Last Updated : Jan 9, 2020, 11:33 PM IST

ABOUT THE AUTHOR

...view details