കടകംപള്ളിക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കണമെന്ന് യോഗി ആദിത്യനാഥ് - യോഗി തിരുവനന്തപുരത്ത്
കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന് വേണ്ടി സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി.
കടകംപള്ളിക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി കൊടുക്കണമെന്ന് യോഗി ആദിത്യനാഥ്
തിരുവനന്തപുരം: വിശ്വാസികൾക്കെതിരെ പ്രവർത്തിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് തെരഞ്ഞെടുപ്പിലൂടെ മറുപടി നൽകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കഴക്കൂട്ടം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന് വേണ്ടി സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു യോഗി. കടകംപള്ളി മുതൽ വെൺപാലവട്ടം വരെ ഒരു കിലോമീറ്റർ ദൂരത്തിലായിരുന്നു യോഗി ആദിത്യനാഥിൻ്റെ റോഡ് ഷോ. നിരവധി പ്രവർത്തകര്‍ അണിനിരന്നു.