തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് (Heavy rain) സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ (bay of bengal) രൂപം കൊണ്ട ന്യൂനമര്‍ദ്ദം തീരം തൊടുന്നത് കണക്കിലെടുത്താണ് മുന്നറിയിപ്പ്. എട്ട് ജില്ലകളില്‍ ഇന്നും ഒന്‍പത് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ട് (yellow alert) പ്രഖ്യാപിച്ചു.
ഇരട്ട ന്യൂനമര്‍ദ്ദം നിലവിലുണ്ടെങ്കിലും കേരളത്തില്‍ ഇത് വലിയ സ്വാധീനമുണ്ടാക്കില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ (IMD) വിലയിരുത്തല്‍. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തമിഴ്‌നാട്, ആന്ധ്രാ തീരത്തേക്കാവും പ്രവേശിക്കുക. ഇതിന്‍റെ പ്രഭാവത്തില്‍ വെള്ളിയാഴ്‌ച മുതല്‍ കേരളത്തില്‍ മഴ വീണ്ടും സജീവമാകും.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്നും നാളെയും യെല്ലോ അലര്‍ട്ട് (yellow alert) പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളത്ത് നാളെ യെല്ലോ അലര്‍ട്ടാണ്.