കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് മഴ കനക്കും; ജൂൺ 18ന് 10 ജില്ലകളിൽ യെല്ലോ അലർട്ട്

വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

kerala rain  kerala monsoon  kerala yellow alert  കേരളത്തിൽ കാലവർഷം  കേരള മൺസൂൺ  കേരളത്തിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ കനക്കും

By

Published : Jun 17, 2021, 4:46 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ 18ന് സംസ്ഥാനത്തെ 10 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. വരുന്ന അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ ലഭിക്കുമെന്നും കാലവസ്ഥ കേന്ദ്രം അറിയിച്ചു.

Also Read:12ാം ക്ലാസ് മൂല്യനിര്‍ണയത്തിന് മാര്‍ഗരേഖ അവതരിപ്പിച്ച് സിബിഎസ്‌ഇ

ഇന്ന് 11 ജില്ലകളിലായിരുന്നു യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശൂർ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.

Also Read:മലപ്പുറത്ത് പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊന്നു ; യുവാവ് പിടിയില്‍

ഇന്ന് രാത്രി 11.30 വരെ പൊഴിയൂർ മുതൽ കാസർകോഡ് വരെയുള്ള കേരള തീരത്ത് 3 മുതൽ 4.6 മീറ്റർ വരെ ഉയരത്തിൽ തീരമാല ഉയരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശനിയാഴ്‌ച വരെ കേരള തീരത്ത് കടലിൽ പോകാൻ പാടില്ലെന്ന് നേരത്തെ നിർദേശം പുറത്തിറങ്ങിയിരുന്നു.

ABOUT THE AUTHOR

...view details