തിരുവനന്തപുരം: യാസ് ചുഴലിക്കാറ്റ് ഭീഷണിയുടെ പശ്ചാത്തലത്തിൽ നാളെ മുതൽ വെള്ളിയാഴ്‌ച വരെയുള്ള 22 സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. തിരുവനന്തപുരം സെൻട്രലിൽ നിന്ന് മെയ് 25നു പുറപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ-സിൽചർ വീക്ക്‌ലി (ആരോണൈ) സ്പെഷ്യൽ (ട്രെയിൻ നം. 02507), എറണാകുളം ജംഗ്ഷനിൽ നിന്ന് മെയ് 24നും 25നും പുറപ്പെടുന്ന എറണാകുളം ജംഗ്ഷൻ-പാറ്റ്ന ജംഗ്ഷൻ ബൈവീക്ക്‌ലി സ്പെഷ്യൽ (ട്രെയിൻ നം. 02643), ഷാലിമാറിൽ നിന്ന് മെയ് 25ന് പുറപ്പെടുന്ന ഷാലിമാർ-തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ (ട്രെയിൻ നം. 02642), പാറ്റ്നയിൽ നിന്ന് മെയ് 27നും 28നും പുറപ്പെടുന്ന പാറ്റ്ന ജംഗ്ഷൻ-എറണാകുളം ജംഗ്ഷൻ ബൈവീക്ക്‌ലി സ്പെഷ്യൽ (ട്രെയിൻ നം. 02644) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
യാസ് ചുഴലിക്കാറ്റ്; സ്പെഷ്യൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി - southern railway cancelled special trains
നാളെ മുതൽ വെള്ളിയാഴ്‌ച വരെയുള്ള 22 സ്പെഷ്യൽ ട്രെയിനുകളാണ് ദക്ഷിണ റെയിൽവേ റദ്ദാക്കിയത്.
യാസ് ചുഴലിക്കാറ്റ്; സ്പെഷ്യൽ ട്രെയിൻ സർവീസുകൾ റദ്ദാക്കി