കേരളം

kerala

ETV Bharat / state

ക്രിസ്‌മസ്-പുതുവത്സരാഘോഷങ്ങള്‍ കളറാക്കാം ; 'ന്യൂ ഇയര്‍ @ 900 കണ്ടി', കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ തയ്യാര്‍

X Mas Celebrations With KSRTC: ക്രിസ്‌മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്കായി പുതിയ ടൂറിസം പാക്കേജുമായി കെഎസ്‌ആര്‍ടിസി. വയനാട്ടിലെ 900 കണ്ടിയിലേക്കും വാഗമണ്ണിലേക്കും യാത്ര. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാം.

X Mas And New Year Special KSRTC Tour Packages  X Mas Celebrations With KSRTC  KSRTC Budget Tourism Sell  Wayanad And Munnar Tourist Spots  X Mas  വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രം  ക്രിസ്‌മസ്  ന്യൂഇയര്‍  കെഎസ്ആര്‍ടിസി  കെഎസ്ആര്‍ടിസി ഡിപ്പോ  കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍  ന്യൂ ഇയര്‍ 900 കണ്ടി  വയനാട് 900 കണ്ടി  വാഗമണ്‍ മൂന്നാര്‍  വാഗമണ്‍ വിനോദ യാത്ര  ഡബിള്‍ ഡെക്കര്‍ ബസ്  അഡ്വഞ്ചര്‍ ക്ലബ്  പൈന്‍ വാലി  ഷൂട്ടിങ് പോയിന്‍റ് മൂന്നാര്‍
KSRTC Budget Tourism Sell; Wayanad And Munnar Tourist Spots

By ETV Bharat Kerala Team

Published : Dec 15, 2023, 3:48 PM IST

Updated : Dec 15, 2023, 5:20 PM IST

തിരുവനന്തപുരം : ഇത്തവണത്തെ ക്രിസ്‌മസ്, പുതുവത്സര ആഘോഷങ്ങള്‍ ചെലവ് കുറച്ച് അല്‍പ്പം വ്യത്യസ്‌തമാക്കുന്നതിനെ കുറിച്ച് നിങ്ങള്‍ ആലോചിക്കുന്നുണ്ടോ?. ഉണ്ടെങ്കില്‍ ഇത്തവണ യാത്ര വയനാട് മേപ്പാടിയിലെ ദൃശ്യ വശ്യമായ '900 കണ്ടി'യിലേക്കാകാം. രണ്ടുദിവസത്തേക്ക് വെറും 3200 രൂപയ്ക്ക് ആനവണ്ടിയില്‍ കോടമഞ്ഞ് പുതച്ച വയനാടിന്‍റെ ഭംഗി നുകരാം.

ക്രിസ്‌മസ്-നവവത്സര പാക്കേജുകളുമായി കെഎസ്ആര്‍ടിസിയുടെ 'ബജറ്റ് ടൂറിസം സെല്‍' ടൂറിസം കേന്ദ്രങ്ങളിലേക്ക് നിങ്ങളെ മാടി വിളിക്കുകയാണ്. യാത്രയും ഭക്ഷണവും താമസവും അടങ്ങുന്ന ആര്‍ക്കും താങ്ങാവുന്ന നിരക്കുകളില്‍ ഒരിക്കല്‍ കൂടി സാധാരണക്കാരന്‍റെ വികാരമാകുകയാണ് മലയാളികളുടെ സ്വന്തം കെഎസ്ആര്‍ടിസി. മലപ്പുറം, കോഴിക്കോട്, പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നാണ് 'ന്യൂ ഇയര്‍ @ 900 കണ്ടി' എന്ന് പേരിട്ടിരിക്കുന്ന ടൂര്‍ പാക്കേജ് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ഒരുക്കിയിരിക്കുന്നത്. ഡിസംബര്‍ 31ന് പുലര്‍ച്ചെ 5ന് പുറപ്പെട്ട് 2024 ജനുവരി 1ന് രാത്രി 10 മണിയോടെ തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത് (Wayanad And Munnar Tourist Spots).

ന്യൂ ഇയര്‍ @ 900 കണ്ടി' പാക്കേജ് ഇങ്ങനെ:ഒരാള്‍ക്ക് 3200 രൂപയാണ് യാത്രാനിരക്ക്. ഒന്നാം ദിവസം ലക്കിടി വ്യൂ പോയിന്‍റ്, ചങ്ങല മരം, എന്‍ ഊര് (ആദിവാസി ഗോത്ര പൈതൃക ഗ്രാമം), സൂചിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. ന്യൂ ഇയര്‍ ആഘോഷത്തിനുള്ള സജ്ജീകരണങ്ങളും യാത്രയില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടാം ദിവസം കുറുവ ദ്വീപ്, ബാണാസുര സാഗര്‍ ഡാം, പൂക്കോട് തടാകം എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. 900 കണ്ടിയിലേക്കുള്ള എന്‍ട്രി ഫീസ്, രാത്രി ഭക്ഷണം, താമസം എന്നിവ ഉള്‍പ്പടെയാണ് 3200 രൂപ നിരക്ക്. കല്‍പ്പറ്റയിലെ സ്വകാര്യ ഹോട്ടലിലാണ് സഞ്ചാരികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത് (KSRTC Budget Tourism Cell).

ടിക്കറ്റ് ബുക്കിങ്:സഞ്ചാരികള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്ലുമായി ബന്ധപ്പെടാവുന്നതാണ്.

മലപ്പുറം: 9446389823, 9995726885
കോഴിക്കോട് : 9961761708, 9846100728
പാലക്കാട്‌ : 7012988534, 9995090216 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

മൂന്നാറിലേക്കും യാത്ര :വയനാട്ടിലേക്കുള്ള യാത്രയ്ക്ക്‌ പുറമെ പാപ്പനംകോട് ബജറ്റ് ടൂറിസം സെല്ലിന്‍റെ നേതൃത്വത്തില്‍ ക്രിസ്‌മസ് ആഘോഷങ്ങളുടെ ഭാഗമായി വാഗമണ്ണിലേക്കും വിനോദ യാത്ര സംഘടിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 24നാണ് യാത്ര. പാപ്പനംകോട് ഡിപ്പോയില്‍ നിന്ന് പുലര്‍ച്ചെ 4 മണിക്ക് പുറപ്പെട്ട് 25ന് രാത്രിയോടെ തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത് (X Mas And New Year).

വാഗമണ്‍ മൊട്ടക്കുന്ന് കാഴ്‌ചകള്‍, തങ്ങള്‍ പാറ, അഡ്വഞ്ചര്‍ ക്ലബ്, പൈന്‍ വാലി, ഷൂട്ടിങ് പോയിന്‍റ് എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. സഞ്ചാരികള്‍ക്ക് വെള്ളച്ചാട്ടത്തില്‍ കുളിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. വാഗമണ്ണിലെ സ്വകാര്യ ഹോട്ടലിലാണ് താമസ സൗകര്യം. അടുത്ത ദിവസം രാവിലെ ഓഫ് റോഡ് യാത്ര നടത്താം. തുടര്‍ന്ന് പരുന്തുംപാറ സന്ദര്‍ശനം, പുതുവത്സര നൈറ്റ് ക്യാമ്പ് ഫയര്‍ എന്നിവയും വാഗമണ്‍ വിനോദ യാത്ര പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭക്ഷണവും താമസ സൗകര്യവും ഉള്‍പ്പടെ ഒരാള്‍ക്ക് 2800 രൂപയാണ് നിരക്ക് (Tourist Spot In Wayanad).

Also Read:KSRTC Gramavandi Service കെഎസ്‌ആര്‍ടിസിയുടെ ഗ്രാമവണ്ടി കാസര്‍കോടും; കുമ്പളയില്‍ സര്‍വീസ് ആരംഭിച്ചു; യാത്രക്കാരനായി മന്ത്രി ആന്‍റണി രാജു

ടിക്കറ്റ് ബുക്കിങ്ങിന് 9946442214, 9447323208 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. അതേസമയം ബജറ്റ് ടൂറിസത്തിനായി തിരുവനന്തപുരം നഗരത്തിലേക്ക് രണ്ട് ഇലക്ട്രിക് ഡബിള്‍ ഡെക്കര്‍ ബസുകള്‍ കൂടി കെഎസ്‌ആര്‍ടിസി വാങ്ങിയിട്ടുണ്ട്. ലൈലാന്‍ഡ് കമ്പനിയുടെ ബസുകളാണ് വാങ്ങിയിട്ടുള്ളത്. സ്‌മാര്‍ട്ട് സിറ്റിയുടെ ഇ-മൊബൈലിറ്റി പദ്ധതിയില്‍ ഉൾപ്പെടുത്തി നാലുകോടി രൂപ ചെലവിലാണ് ബസുകള്‍ വാങ്ങിയത്. ഈ ബസുകള്‍ ഉപയോഗിച്ച് ജനുവരി മുതല്‍ സര്‍വീസ് ആരംഭിക്കാനാണ് ബജറ്റ് ടൂറിസം സെൽ ആലോചിക്കുന്നത്.

Last Updated : Dec 15, 2023, 5:20 PM IST

ABOUT THE AUTHOR

...view details