തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി - കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി
വെണ്ണിയൂർ സ്വദേശി ദേവരാജന്‍റെ മൃതദേഹത്തിന് പകരം അജ്ഞാതന്‍റെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്. സംഭവത്തിൽ ആർ.എം.ഒ അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം മാറി നൽകി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് മൃതദേഹം മാറി നൽകി. കൊവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്‍റെ മൃതദേഹത്തിന് പകരം അജ്ഞാതന്‍റെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്. മൃതദേഹം മാറിയെന്ന് പിന്നീട് ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ വ്യക്തമായെങ്കിലും അജ്ഞാത മൃതദേഹം ദേവരാജന്‍റെ ബന്ധുക്കൾ സംസ്‌കരിച്ചിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന്‍റെ നിർദേശാനുസരണം ആർ.എം.ഒ അന്വേഷണം ആരംഭിച്ചു.