മസാല ദോശയില്‍ പുഴു; തിരുവനന്തപുരത്ത് ഹോട്ടൽ അടച്ച് പൂട്ടി - തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷൻ
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് സമീപത്തെ ശ്രീപദ്മനാഭ ഹോട്ടലാണ് അടച്ചുപൂട്ടിയത്
തിരുവനന്തപുരം: മസാലദോശയിൽ പുഴുവിനെ കണ്ടെത്തിയെന്ന പരാതിയെ തുടർന്ന് കിഴക്കേക്കോട്ടയിലെ വെജിറ്റേറിയൻ ഹോട്ടൽ നഗരസഭാ ആരോഗ്യ വിഭാഗം അടപ്പിച്ചു. പത്മതീർത്ഥക്കുളത്തിന് സമീപത്തെ ശ്രീപത്മനാഭ ഹോട്ടലാണ് പൂട്ടിയത്. മസാല ദോശയും സാമ്പാറും കഴിക്കുന്നതിനിടെ രണ്ട് വനിതാ സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് പുഴുവിനെ കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്നെത്തിയ നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് ഹോട്ടല്‍ അടച്ചുപൂട്ടാൻ നിർദേശം നൽകുകയായിരുന്നു. ഹോട്ടലിന് പിഴ ചുമത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.