തിരുവനന്തപുരം:ഫിഫ ഫുട്ബോൾ ലോകകപ്പ് ലഹരിയിൽ തലസ്ഥാന നഗരി. ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ അർജന്‍റീന - ഫ്രാൻസ് കലാശ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ തിരുവനന്തപുരത്തെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിരവധി കാണികളാണ് ലോകകപ്പ് ഫൈനൽ തത്സമയ സംപ്രേക്ഷണം കാണാനായി ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്.
World Cup Final 2022| കലാശപ്പോരാട്ടത്തിന്‍റെ ആവേശത്തില്‍ തലസ്ഥാന നഗരി; കപ്പ് ആര്‍ക്കെന്ന ചോദ്യത്തിന് ആരാധക പ്രതികരണം - ആരാധകരുടെ പ്രതികരണം
World Cup Final 2022| തിരുവനന്തപുരത്തെ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നിന്നും ഫുട്ബോൾ ആരാധകർ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു.
ഫുട്ബോൾ ആരാധകർ
ഇരു ടീമുകളെയും അനുകൂലിച്ചും പ്രതികൂലിച്ചുമാണ് കാണികളുടെ പ്രതികരണം. എന്നിരുന്നാലും അർജന്‍റീന കപ്പ് ഉയർത്തുമെന്ന് തന്നെയാണ് ആരാധകർ ഒരേ സ്വരത്തിൽ പറയുന്നത്. ഫുട്ബോൾ ആരാധകർ ഇടിവി ഭാരതിനോട് പ്രതികരിക്കുന്നു.
Last Updated : Dec 18, 2022, 9:34 PM IST