റീ ബിൽഡ് കേരളക്ക് വായ്‌പ അനുവദിച്ച് ലോക ബാങ്ക്
കേരളത്തിലെ പ്രളയം സംബന്ധിച്ച് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചിരിക്കുന്നത്
തിരുവന്തപുരം : കേരളത്തിന്‍റെ പ്രളയാനന്തര പുനർനിർമാണത്തിനായി 1726 കോടി രൂപയുടെ വായ്പ അനുവദിച്ച് ലോക ബാങ്ക്. കേരളത്തിലെ പ്രളയം സംബന്ധിച്ച് നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് വായ്പ അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞമാസം വാഷിങ്ടണിൽ ചേർന്ന ലോക ബാങ്കിന്‍റെ ബോർഡ് യോഗം കേരളത്തിന് സഹായം നൽകുന്നതിന് അനുമതി നൽകിയിരുന്നു. നദീതട സംരക്ഷണം, സുസ്ഥിര കാർഷിക വികസനം, റോഡ് നിർമ്മാണമുൾപ്പടെയുള്ള പദ്ധതികൾക്കായാണ് വായ്പ. റീ ബിൽഡ് കേരളയ്ക്കാണ് ലോകബാങ്ക് വായ്‌പ അനുവദിച്ചിരിക്കുന്നത്. വായ്പാ കരാറിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ലോകബാങ്ക് പ്രതിനിധികളും ഒപ്പുവെച്ചു.