ബൈക്കിലെത്തിയ സംഘം വർക്ക് ഷോപ്പ് ഉടമയേയും ജീവനക്കാരനെയും മർദിച്ചതായി പരാതി - trivandrum crime news
തിരുപുറത്ത് ടൂവീലർ വർക്ക് ഷോപ്പ് നടത്തിവന്നിരുന്ന സജീവനും, ജീവനക്കാരൻ ഗോകുലിനുമാണ് മർദനമേറ്റത്. ബൈക്ക് നന്നാക്കി നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമായിരുന്നു മർദനത്തിന് കാരണം.
ബൈക്കിലെത്തിയ സംഘം വർക്ക് ഷോപ്പ് ഉടമയേയും ജീവനക്കാരനെയും മർദിച്ചതായി പരാതി
തിരുവനന്തപുരം:ബൈക്കിലെത്തിയ സംഘം വർക്ക് ഷോപ്പ് ഉടമയേയും ജീവനക്കാരനെയും മർദിച്ചതായി പരാതി. ഗുരുതരമായ മർദനമേറ്റ ഇരുവരേയും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുപുറത്ത് ടൂവീലർ വർക്ക് ഷോപ്പ് നടത്തിവന്നിരുന്ന സജീവനും, ജീവനക്കാരൻ ഗോകുലിനുമാണ് മർദനമേറ്റത്. വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. ബൈക്ക് നന്നാക്കി നൽകുന്നതിനെ ചൊല്ലിയുള്ള തർക്കമായിരുന്നു മർദനത്തിൽ കലാശിച്ചത്. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ കടന്നുകളഞ്ഞിരുന്നു.