കേരളം

kerala

ETV Bharat / state

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം; തൊഴിലാളി സംഘടനകള്‍ സംയുക്ത സമരത്തിലേക്ക് - ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു

പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രതിഷേധ പരിപാടികളിലേക്കാണ് തൊഴിലാളി യൂണിയനുകള്‍ കടക്കുന്നത്. സംയുക്ത സമരത്തിനായി ഐക്യ സമരസമിതിയും രൂപീകരിച്ചു. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നത് അവസാനിപ്പിക്കണം, എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി ശമ്പളം നല്‍കണം എന്നിവയാണ് തൊഴിലാളി യൂണിയനുകള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍

Workers union protest on KSRTC salary issue  unions decided to protest together on KSRTC salary  KSRTC salary issue  KSRTC  Workers union protest  Workers union protest against KSRTC  കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളം  കെഎസ്‌ആര്‍ടിസി  തൊഴിലാളി സംഘടനകള്‍ സംയുക്ത സമരത്തിലേക്ക്  തൊഴിലാളി സംഘടനകള്‍  തൊഴിലാളി യൂണിയനുകള്‍  ഐക്യ സമരസമിതി  സിഐടിയു  ടിഡിഎഫ്  ബിജെപി  ബിഎംഎസ്  ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു  കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകർ
കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ ശമ്പളം

By

Published : Mar 26, 2023, 6:39 AM IST

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനത്തിനെതിരെ തൊഴിലാളി സംഘടനകൾ സംയുക്ത സമരത്തിലേക്ക്. സംയുക്ത സമരത്തിന് ഐക്യ സമരസമിതി രൂപീകരിച്ചു. ഗഡുക്കളായി ശമ്പളം നൽകുന്നത് അവസാനിപ്പിക്കണം എന്നും എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പായി ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകണം എന്നും ആവശ്യപ്പെട്ട് പണിമുടക്ക് ഉൾപ്പെടെയുള്ള പ്രത്യക്ഷ സമരങ്ങളിലേക്ക് കടക്കാനും സംയുക്ത യൂണിയനുകളുടെ യോഗം തീരുമാനിച്ചു.

ഭരണപക്ഷ സംഘടനയായ സിഐടിയു, പ്രതിപക്ഷ സംഘടനയായ ടിഡിഎഫ്, ബിജെപി അനുകൂല സംഘടനയായ ബിഎംഎസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. തുടർ സമരങ്ങളുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ഉടൻ അറിയിക്കുമെന്നും തൊഴിലാളി സംഘടന നേതാക്കൾ അറിയിച്ചു. കെഎസ്ആർടിസി മാനേജ്മെന്‍റ് തൊഴിലാളി സംഘടനകളുമായി കൂടിയാലോചിക്കാതെ ഏകപക്ഷീയമായാണ് ഗഡുക്കളായി ശമ്പളം നൽകാനുള്ള തീരുമാനം കൈക്കൊണ്ടത് എന്നാണ് സംഘടനകൾ ഉയർത്തുന്ന പരാതി.

എതിര്‍പ്പ് വകവയ്‌ക്കാതെ ശമ്പള വിതരണം: തൊഴിലാളി സംഘടനകളുടെ എതിർപ്പ് വകവയ്ക്കാതെ കഴിഞ്ഞ മാസത്തെ ശമ്പളം ജീവനക്കാർക്ക് ഗഡുക്കളായി നൽകുകയും ചെയ്‌തിരുന്നു. മാർച്ച്‌ അഞ്ചിന് തന്നെ ഫെബ്രുവരി മാസത്തെ ശമ്പളത്തിന്‍റെ ആദ്യ ഗഡുവും സർക്കാർ സഹായം ലഭിച്ചതിനെ തുടർന്ന് മാർച്ച് 16 ന് രണ്ടാം ഗഡുവും വിതരണം ചെയ്‌തു. ധനവകുപ്പ് അനുവദിച്ച 30 കോടി രൂപയും ഡീസലിനായി മാറ്റിവച്ച 10 കോടി രൂപയും ചേർത്താണ് രണ്ടാം ഗഡു വിതരണം പൂർത്തിയാക്കിയത്.

ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജുവും മാനേജ്മെന്‍റ് തീരുമാനത്തെ ന്യായീകരിച്ചു. ഒരു ജീവനക്കാരൻ പോലും മാനേജ്‌മെന്‍റ് തീരുമാനത്തിന് എതിരെ പരാതി നൽകിയിട്ടില്ല എന്നും തൊഴിലാളി സംഘടനകൾക്ക് മാത്രമാണ് പ്രതിഷേധമെന്നുമാണ് മന്ത്രി തീരുമാനത്തെ ന്യായീകരിച്ച് പറഞ്ഞത്. വിഷയം ചർച്ച ചെയ്യാൻ ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടന നേതാക്കളുടെ യോഗവും വിളിച്ചിരുന്നു. എന്നാൽ യോഗം സമവായത്തില്‍ എത്താതെ പിരിയുകയാണ് ഉണ്ടായത്.

ഇതിനിടെ ശമ്പളം ഗഡുക്കളായി നല്‍കുന്നത് ജീവനക്കാരുടെ അവകാശങ്ങളെ ബാധിക്കില്ലെന്ന് കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്‍റ് ഇറക്കിയ ഉത്തരവില്‍ ഹൈക്കോടതി വിശദീകരണം തേടിയതിനെ തുടര്‍ന്നായിരുന്നു കെഎസ്‌ആര്‍ടിസി വിവരം കോടതിയെ ധരിപ്പിച്ചത്. ഗഡുക്കളായി ശമ്പളം വിതരണം ചെയ്യാനുള്ള മാനേജ്‌മെന്‍റ് തീരുമാനം സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടിയുള്ള ക്രമീകരണമാണെന്നും കെഎസ്‌ആര്‍ടിസി കോടതിയെ അറിയിച്ചിരുന്നു.

വിദ്യാര്‍ഥിയെ ഇറക്കി വിട്ട കണ്ടക്‌ടര്‍ക്ക് സംരക്ഷണം: അതേസമയം സ്‌കൂൾ വിദ്യാർഥിയെ വനിത കണ്ടക്‌ടർ ബസിൽ നിന്നും ഇറക്കി വിട്ട സംഭവത്തിൽ കണ്ടക്‌ടറെ സംരക്ഷിക്കുകയാണ് മാനേജ്മെന്‍റ് എന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തിൽ തെളിവ് ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുമെന്ന് കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകർ അറിയിച്ചെങ്കിലും കണ്ടക്‌ടറുടെ വിവരങ്ങൾ പുറത്തുവിടാതെ സംരക്ഷിക്കുകയാണ് എന്നാണ് ആക്ഷേപം. കെഎസ്ആർടിസി വിജിലൻസ് ഓഫിസർ സംഭവത്തിൽ നേരിട്ട് അന്വേഷണം നടത്തുന്നുണ്ട്.

അഞ്ചോളം വനിത കണ്ടക്‌ടർമാരാണ് ഇതേ റൂട്ടിലുള്ള ബസുകളിൽ ഡ്യൂട്ടി ചെയ്‌തിരുന്നത്. കുട്ടിയുടെ ഭാഗത്ത്‌ നിന്നും കൂടുതൽ വിവരങ്ങളും ലഭിച്ചിട്ടില്ല. എന്നാൽ സംഭവ സമയം യാത്ര ചെയ്‌തിരുന്ന യാത്രക്കാരില്‍ ആർക്കെങ്കിലും ഈ സംഭവത്തിൽ കൂടുതൽ തെളിവുകള്‍ നല്‍കാന്‍ കഴിയുമെങ്കില്‍ ബന്ധപ്പെട്ട കെഎസ്ആർടിസി ഉദ്യോ​ഗസ്ഥരെ അറിയിക്കണമെന്നും എംഡി ബിജു പ്രഭാകർ അറിയിച്ചു. കെഎസ്ആർടിസി ജീവനക്കാർ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയാൽ കർശന നടപടി സ്വീകരിക്കുമെന്നും മാനേജ്മെന്‍റ് വാർത്ത കുറിപ്പിൽ വ്യക്തമാക്കി.

ABOUT THE AUTHOR

...view details