തിരുവനന്തപുരം: വനിത ദിനത്തില്‍ മുഖ്യമന്ത്രിക്ക് വനിത കമാന്‍ഡോകള്‍ സുരക്ഷ ഒരുക്കും. മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തിലും ക്ലിഫ് ഹൗസിലും വനിത കമാന്‍ഡോകള്‍ക്കായിരിക്കും സുരക്ഷ ചുമതല. സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും സുരക്ഷയ്ക്കായി വനിത ഗാര്‍ഡുമാർ ഉണ്ടാകും. മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും വനിത ഉദ്യോഗസ്ഥര്‍ക്കായിരിക്കും സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല.
വനിത ദിനത്തിൽ മുഖ്യമന്ത്രിക്ക് വനിതകൾ സുരക്ഷയൊരുക്കും - Chief Minister
മുന്‍ വര്‍ഷങ്ങളിലേത് പോലെ ഈ വര്‍ഷവും വനിത ഉദ്യോഗസ്ഥര്‍ക്കായിരിക്കും സംസ്ഥാനത്തെ പൊലീസ് സ്‌റ്റേഷനുകളുടെ ചുമതല
വനിത
വനിത ഇന്‍സ്‌പെക്‌ടര്‍മാരും സബ് ഇന്‍സ്‌പെക്‌ടര്‍മാരും ഉള്ള സ്റ്റേഷനുകളില്‍ അവര്‍ സ്‌റ്റേഷന്‍ ചുമതല വഹിക്കും. വനിത ഓഫീസര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരെയും നിയോഗിക്കും. വനിത സുരക്ഷാ വര്‍ഷാചരണത്തിന്‍റെ ഭാഗമായാണ് തീരുമാനം.
Last Updated : Mar 6, 2020, 11:31 PM IST