ഐപിഎസ് അസോസിയേഷൻ തലപ്പത്ത് ചരിത്രത്തിലാദ്യമായി വനിതകൾ - IPS Association
ഫയർഫോഴ്സ് മേധാവിയായ ഡിജിപി ആർ. ശ്രീലേഖ ആണ് അസോസിയേഷൻ പ്രസിഡന്‍റ്. സെക്രട്ടറിയായി ഐ.ജി ഹർഷിത അട്ടല്ലൂരിയേയും തെരഞ്ഞെടുത്തു.
തിരുവനന്തപുരം:ഐപിഎസ് അസോസിയേഷന്‍റെ പ്രസിഡന്‍റ് , സെക്രട്ടറി സ്ഥാനങ്ങളിൽ ആദ്യമായി വനിതകൾ. ഫയർഫോഴ്സ് മേധാവിയായ ഡിജിപി ആർ .ശ്രീലേഖ ആണ് അസോസിയേഷൻ പ്രസിഡന്‍റ്. സെക്രട്ടറിയായി ഐ.ജി ഹർഷിത അട്ടല്ലൂരിയേയും തെരഞ്ഞെടുത്തു. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥയായ ആർ ശ്രീലേഖ ഡിസംബറിൽ സർവീസിൽ നിന്ന് വിരമിക്കും. അപ്പോൾ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. ഡിജിപി ടോമിൻ തച്ചങ്കരിയെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ നീക്കം ഉണ്ടായിരുന്നു. എന്നാൽ മുതിർന്ന ഉദ്യോഗസ്ഥയെന്ന നിലയിൽ ശ്രീലേഖയെ തച്ചങ്കരി തന്നെ നിർദേശിക്കുകയായിരുന്നു. എസ് .ഹരിശങ്കർ ആണ് ജോയിൻ്റ് സെക്രട്ടറി.