തിരുവനന്തപുരം:മദ്യം നൽകി മയക്കിയ ശേഷം യുവാവിൻ്റെ സ്വർണവും പണവും കവർന്ന സ്ത്രീ പിടിയിൽ. കുന്നുകുഴി ബാട്ടൺഹിൽ കോളനിയിൽ താമസിക്കുന്ന സിന്ധു (31) വിനെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
മദ്യം നൽകി മയക്കിയ ശേഷം മോഷണം; യുവതി പിടിയിൽ - women arrested theft case
മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് വച്ച് പരിചയപ്പെട്ട കണ്ണേറ്റ്മുക്ക് സ്വദേശിയായ യുവാവിനെ അടുത്തുള്ള ലോഡ്‌ജിൽ കൂട്ടിക്കൊണ്ടു അമിതമായി മദ്യം നൽകിയ ശേഷം സ്വർണമാലയും ബ്രെയ്‌സ്‌ലറ്റും 5000 രൂപയും കവർന്ന് കടന്നു കളയുകയായിരുന്നു.
മദ്യം നൽകി മയക്കിയ ശേഷം മോഷണം; യുവതി പിടിയിൽ
കഴിഞ്ഞ ഡിസംബർ 29ന് മെഡിക്കൽ കോളജ് ആശുപത്രി പരിസരത്ത് വച്ച് പരിചയപ്പെട്ട കണ്ണേറ്റ്മുക്ക് സ്വദേശിയായ യുവാവിനെ അടുത്തുള്ള ലോഡ്‌ജിൽ കൂട്ടിക്കൊണ്ടു അമിതമായി മദ്യം നൽകിയ ശേഷം സ്വർണമാലയും ബ്രെയ്‌സ്‌ലറ്റും 5000 രൂപയും കവർന്ന് കടന്നു കളയുകയായിരുന്നു.
മോഷ്‌ടിച്ച സ്വർണാഭരണങ്ങൾ ചാലയിലെ ജൂവലറിയിൽ നിന്നും പൊലീസ് കണ്ടെത്തി. യുവതി സമാന രീതിയിൽ മുൻപും കവർച്ച നടത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.