കേരളം

kerala

ETV Bharat / state

വീടിനുളളിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; ഭർത്താവ് ഗുരുതരാവസ്ഥയിൽ

ഇവരുടെ അഞ്ച് വയസുള്ള മകനെ വീടിനു മുന്നിലെ കാറിൽ സുരക്ഷിതമായി കണ്ടെത്തി

വീടിനുളളിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; ഭർത്താവ് ഗുരുതരാവസ്ഥയിൽ

By

Published : Aug 26, 2019, 11:14 AM IST

Updated : Aug 26, 2019, 12:54 PM IST

തിരുവനന്തപുരം:വീടിനുളളിൽ യുവതിയുടെ മ്യതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര അമരവിള സ്വദേശിയായ ദേവിക (25)ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് ശ്രീജിത്തിനെ തീപ്പൊളളലേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ അഞ്ച് വയസുള്ള മകനെ വീടിനു മുന്നിലെ കാറിൽ സുരക്ഷിതമായി കണ്ടെത്തി.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് ഇവരുടെ വീടിന് തീപിടിച്ചത്. ഉടനെ നാട്ടുകാർ ഓടിയെത്തുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിൽ ദേവികയെ മരിച്ച നിലയിലും ശ്രീജിത്തിനെ പൊള്ളലെറ്റ നിലയിലും കണ്ടെത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധികളോ, മറ്റു ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇവരുടെ കുടുംബത്തിൽ അലട്ടിയിരുന്നില്ല എന്നാണ് അറിയുന്നത്. ആത്മഹത്യയാണോ എന്ന നിഗമനത്തിൽ പൊലീസിന് ഇപ്പോഴും എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. ഇതിന്‍റെ വ്യക്തതക്ക് കൂടുതൽ പരിശോധനയും അന്വേഷണവും വേണ്ടിവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിലേക്കായി ഫോറൻസിക്, വിരലടയാള വിദഗ്ധരുടെ സഹായം ആവശ്യപ്പെട്ടു.

വീടിനുളളിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ; ഭർത്താവ് ഗുരുതരാവസ്ഥയിൽ
Last Updated : Aug 26, 2019, 12:54 PM IST

ABOUT THE AUTHOR

...view details