കേരളം

kerala

ETV Bharat / state

Murder: തിരുവനന്തപുരത്ത് യുവതി കുത്തേറ്റ് മരിച്ച നിലയിൽ; ഭര്‍ത്താവിനെ കാണാനില്ല - യുവതി കുത്തേറ്റ് മരിച്ച നിലയിൽ

പറങ്കിമാം വിള നൗഫർ മൻസിൽ നാസില ബീഗത്തെയാണ് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Woman stabbed  Woman stabbed to death Thiruvananthapuram  murder  യുവതി കുത്തേറ്റ് മരിച്ച നിലയിൽ  യുവതി കുത്തേറ്റ് മരിച്ചു
തിരുവനന്തപുരത്ത് യുവതി കുത്തേറ്റ് മരിച്ച നിലയിൽ; ഭര്‍ത്താവിനെ കാണാനില്ല

By

Published : Nov 11, 2021, 11:35 AM IST

തിരുവനന്തപുരം:പാലോട് പെരിങ്ങമലയിൽ യുവതി കുത്തേറ്റ് മരിച്ച നിലയിൽ. പറങ്കിമാം വിള നൗഫർ മൻസിൽ നാസില ബീഗം (42) ആണ് മരിച്ചത്. ഭർത്താവ് അബ്ദുൽ റഹീമിനെ കാണാനില്ല. സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.

കൊലപാതക കാരണം വ്യക്തമല്ല. നാസിലയുടെ കുടുംബ വീട്ടിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ ഏഴ്‌ മണിയോടെ മുറിയുടെ കതക് തുറന്ന് നേക്കിയ യുവതിയുടെ ഉമ്മയാണ് സംഭവം കണ്ടത്. തുടര്‍ന്ന് നാട്ടുകാരെയും ഇവര്‍ പാലോട് പൊലീസിലും വിവരം അറിയിക്കുകയായിരുന്നു.

also read: ആൺകുട്ടികളെ ഉപയോഗിച്ച്‌ ഹണി ട്രാപ്‌; പണം തട്ടല്‍, നിലമ്പൂരില്‍ രണ്ട് പേര്‍ പിടിയില്‍

പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചാക്ക ഐ.ടി.ഐയിലെ ക്ലർക്ക് ആയ റഹിം അമിത മദ്യപാനത്തിന് രണ്ട് വർഷമായി ചികിത്സയിൽ ആയിരുന്നു.

ABOUT THE AUTHOR

...view details