തിരുവനന്തപുരം:പാറശാല ധനുവച്ചപുരത്ത് വനിത പൊലീസ് ഉദ്യോഗസ്ഥയുടെ വീടിനു നേരെ ആക്രമണം നടത്തിയ മുഖ്യ പ്രതികൾ പിടിയിൽ.
ധനുവച്ചപുരം പരുത്തിവിള എസ്.എൽ ഭവനിൽ ഷിബിൻ (23), മഞ്ചവിളാകം മലയിൽക്കട സുഭജാ ഭവനിൽ ആരോമൽ (21), അമരവിള എയ്തുകൊണ്ടാൻകാണി പനയംമൂല കോളനിയിൽ സഞ്ജു എന്നു വിളിക്കുന്ന അഖിൽ (22), ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച മണക്കാട് കാലടി തളിയൽ നിർമൽ നാരായണൻ (23) എന്നിവരെയാണ് പാറശാല പൊലീസ് പിടികൂടിയത്.
വനിത പൊലീസിന്‍റെ വീട് ആക്രമിച്ച സംഭവം; മുഖ്യ പ്രതികൾ പിടിയിൽ ധനുവച്ചപുരത്തെ ഭീതിയിലാഴ്ത്തി വീടുകൾ കയറി വനിതാ പൊലീസ് ഓഫീസറെയും സഹോദരനേയും കുടുംബാംഗങ്ങളേയും ആക്രമിച്ച കേസിലെ പ്രതികളാണിവർ. കഴിഞ്ഞ മാസമായിരുന്നു കേസിന് ആസ്‌പദമായ സംഭവം. കേസിലുൾപ്പെട്ട മഞ്ചവിളാകം സ്വദേശി സതീഷ്, ബാലരാമപുരം സ്വദേശി വിനീത് എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. പ്രതികളെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
ALSO READ:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; 53കാരൻ അറസ്റ്റിൽ