കേരളം

kerala

ETV Bharat / state

പൊലീസാണ്, അതിലുപരി 'അമ്മ'യാണ്; പൊലീസ് ഉദ്യോഗസ്ഥ രമ്യയ്‌ക്ക് ആദരം - ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍

ദാമ്പത്യ പിണക്കത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ വനിത പൊലീസ് ഉദ്യോഗസ്ഥ രമ്യയ്ക്ക് ആദരം.

Woman police officer  police  breast milk  State Police  പൊലീസാണ്  അമ്മ  അമ്മയില്‍ നിന്ന് അകറ്റപ്പെട്ട കുഞ്ഞിന്  മുലപ്പാല്‍  പൊലീസ് ഉദ്യോഗസ്ഥ  പൊലീസ്  രമ്യ  ആദരം  തിരുവനന്തപുരം  ചേവായൂര്‍  കോഴിക്കോട്  ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍  അനില്‍കാന്ത്
പൊലീസാണ്, അതിലുപരി 'അമ്മ'യാണ്; അമ്മയില്‍ നിന്ന് അകറ്റപ്പെട്ട കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ പൊലീസ് ഉദ്യോഗസ്ഥ രമ്യയ്‌ക്ക് ആദരം

By

Published : Oct 31, 2022, 5:37 PM IST

തിരുവനന്തപുരം: അമ്മയില്‍ നിന്ന് അകറ്റപ്പെട്ട കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ വനിത പൊലീസ് ഉദ്യോഗസ്ഥ രമ്യയ്ക്ക് ആദരം. കുടുംബപ്രശ്‌നത്തെ തുടര്‍ന്ന് അമ്മയില്‍ നിന്ന് അകറ്റപ്പെട്ട 12 ദിവസം മാത്രം പ്രായമുളള കുഞ്ഞിനാണ് പൊലീസ് ഉദ്യോഗസ്ഥ എം.ആര്‍ രമ്യ മുലപ്പാല്‍ നല്‍കി ജീവന്‍ രക്ഷിച്ചത്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രമ്യയെയും കുടുംബത്തെയും പൊലീസ് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് കമന്റേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ആദരിച്ചത്.

പൊലീസാണ്, അതിലുപരി 'അമ്മ'യാണ്; അമ്മയില്‍ നിന്ന് അകറ്റപ്പെട്ട കുഞ്ഞിന് മുലപ്പാല്‍ നല്‍കിയ പൊലീസ് ഉദ്യോഗസ്ഥ രമ്യയ്‌ക്ക് ആദരം

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് 22 വയസുളള യുവതി കുഞ്ഞിനെ കാണാനില്ലെന്ന പരാതി ചേവായൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയത്. പരസ്പരമുളള തര്‍ക്കത്തെത്തുടര്‍ന്ന് കുട്ടിയെ അച്ഛന്‍, കുഞ്ഞിനെ അമ്മയുടെ അടുക്കല്‍ നിന്ന് മാറ്റുകയായിരുന്നു. കുഞ്ഞുമായി പിതാവ് ബെംഗളൂരുവിലെ ജോലിസ്ഥലത്തേയ്ക്ക് പോയിരിക്കാം എന്ന നിഗമനത്തില്‍ വയനാട് അതിര്‍ത്തിയിലെ പൊലീസ് സ്‌റ്റേഷനുകളില്‍ വിവരമറിയിച്ചു.

തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധനയില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന കുഞ്ഞിനെയും പിതാവിനെയും സുല്‍ത്താന്‍ ബത്തേരി പൊലീസ് കണ്ടെത്തി. ഈ സമയത്താണ് മുലപ്പാല്‍ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പൊലീസ് സംഘം അതിവേഗം ആശുപത്രിയിലെത്തിക്കുന്നതും രമ്യ കുഞ്ഞിന് മുലപ്പാല്‍ നല്‍കുന്നതും.

അതേസമയം, ക്ഷീണിതയായ കുഞ്ഞിനെ മുലപ്പാല്‍ നല്‍കി രക്ഷിക്കാന്‍ സ്വയമേവ മുന്നോട്ടുവന്ന രമ്യയുടെ സേവനം ശ്രദ്ധയില്‍പ്പെട്ട ഹൈക്കോടതി ജഡ്ജി ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തെഴുതിയിരുന്നു. രമ്യയ്ക്ക് നല്‍കാനായി ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ കൈമാറിയ സര്‍ട്ടിഫിക്കറ്റും പൊലീസ് മേധാവി അനില്‍കാന്ത് രമ്യയ്ക്ക് സമ്മാനിച്ചു.

ABOUT THE AUTHOR

...view details