തിരുവനന്തപുരം: കേരള പൊലീസിൽ വനിത ഫുട്ബോൾ, ഹോക്കി ടീമുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിൽ സ്പോർട്ട്സ് ക്വാട്ടയിലൂടെ നിയമനം ലഭിച്ച ഹവിൽദാർമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള പൊലീസിൽ വനിത ഫുട്ബോൾ, ഹോക്കി ടീമുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി - police football and hockey team
പൊലീസിൽ സ്പോർട്സ് ക്വാട്ടയിലൂടെ നിയമനം ലഭിച്ച ഹവിൽദാർമാരുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
![കേരള പൊലീസിൽ വനിത ഫുട്ബോൾ, ഹോക്കി ടീമുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി Kerala police sports Quota police football and hockey team Chief minister Pinarai Vijayan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9934550-thumbnail-3x2-ghsdg.jpg)
കേരള പൊലീസിൽ വനിത ഫുട്ബോൾ, ഹോക്കി ടീമുകൾ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി
മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കായിക താരങ്ങളെ പൊലീസിലേക്ക് ആകർഷിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യറാക്കും. ഇതിന് ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്. നാലര വർഷത്തിനുള്ളിൽ 137 പേർക്കാണ് സ്പോർട്ട്സ് ക്വാട്ടയിൽ പൊലീസിൽ നിയമനം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 57 ഹവിൽദാർമാരാണ് പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തത്. ഇതിൽ 35 പേർ പുരുഷൻമാരും 22 പേർ വനിതകളുമാണ്.